കായിക വിഭാഗത്തിൽ ചരിത്രം കുറിച്ച് മുംബൈ മലയാളി

0

കഴിഞ്ഞ പതിനേഴ് വർഷമായി നവി മുംബൈയിൽ സ്‌കേറ്റിങ് പരിശീലകനായി സേവനം ചെയ്യുന്ന സുനിൽ ഹെൻറിയാണ് (Dyneesious Hentry) അപൂർവ്വ നേട്ടത്തിന് അർഹനായത്. NON STOP BACKWARDS SKATING വിഭാഗത്തിലാണ് സുനിൽ ചരിത്രം കുറിച്ചത്.

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നീ മൂന്ന് റെക്കോർഡുകളും സ്വന്തമാക്കിയാണ് സുനിൽ മുംബൈ മലയാളികളുടെ അഭിമാന താരമാകുന്നത്.

ഘൻസോളിയിലെ ന്യൂ ബോംബെ സിറ്റി സ്കൂൾ, പൻവേൽ ഡി എ വി പബ്ലിക് സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിൽ സ്കേറ്റിംഗ് പരിശീലകനായി ജോലി ചെയ്തു വരുന്നു. കൂടാതെ സ്പിന്നിങ് ലെഗ്‌സ് റോളർ സ്കേറ്റേഴ്‌സ് എന്ന ക്ലബ്ബ് വഴി നവി മുംബൈയിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പരിശീലന ക്ലാസ്സുകളും സുനിൽ നടത്തുന്നുണ്ട്.

അമേച്വർ നാടകങ്ങൾ കൂടാതെ മലയാളം, തമിഴ് സിനിമ സീരിയലുകളിലും അഭിനയിക്കുന്ന സുനിൽ തിരുവനന്തപുരം, വെട്ടുകാട് സ്വദേശിയാണ്. അച്ഛൻ ഹെൻറി ഡിക്രൂസ്, അമ്മ റജീന,

LEAVE A REPLY

Please enter your comment!
Please enter your name here