കോൺഗ്രസിന്റെ ചലോ രാജ് ഭവൻ മാർച്ചിൽ ആയിരങ്ങൾ അണി നിരന്നു

0

കേന്ദ്ര സര്‍ക്കാറിന്‍റെ ജനദ്രോഹ നടപടികളും മോദി-അദാനി അവിശുദ്ധ ബന്ധവും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ എ.ഐ.സി.സി ആഹ്വാനം ചെയ്ത ‘ചലോ രാജ്ഭവന്‍ മാർച്ചിൽ മുതിർന്ന നേതാക്കളടക്കം ആയിരങ്ങൾ പങ്കെടുത്തു

എം പി സി സി പ്രസിഡന്റ് നാനാ പട്ടോളെ, സി എൽ പി ലീഡർ ബാലാസാഹിബ് തോറാട്ട് മുൻ മുഖ്യ മന്ത്രിമാരായ അശോക് ചവാൻ, തുടങ്ങിയവരുടെ നേത്യത്വത്തിൽ എം പി സി സി ജനറൽ സെക്രട്ടറി ജോജോ തോമസ് അടക്കമുള്ള സംസ്ഥാന നേതാക്കളും ആയിര കണക്കിന് പ്രവർത്തകരും പങ്കെടുത്തു.

അദാനി കുംഭകോണത്തിൽ മൗനം പാലിക്കുന്നില്ലെന്നും അദാനി ഓഹരികൾ തകർന്നതോടെ ജനങ്ങൾക്ക് വൻതുകയാണ് നഷ്ടമായതെന്നും കോൺഗ്രസ് സാധാരണ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും ജോജോ തോമസ്, പറഞ്ഞു.

അഴിമതിക്കതിരെ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം കോൺഗ്രസും പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിട്ടും മോദി സർക്കാർ അവഗണിക്കുന്നത് നാണകേടാണെന്നും ജോജോ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here