മുംബൈ – ഗോവ യാത്രയിൽ 4 മണിക്കൂർ ലാഭിക്കാം; നാലുവരിപ്പാത പൂർത്തിയാകുന്നു

0

മുംബൈ- ഗോവ ഹൈവേ നവീകരണ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്നതോടെ യാത്രക്കാർക്ക് നാലു മണിക്കൂർ ലഭിക്കാനാകും. ഈ പദ്ധതി പൻവേലിനെ ദക്ഷിണ ഗോവയുമായി ബന്ധിപ്പിക്കും. കൊങ്കണിലൂടെ നിലവിലുള്ള റോഡിനെ നവീകരിച്ച് നാലുവരിപ്പാതയാക്കുന്ന പദ്ധതിയാണ് യാഥാർഥ്യമാകുന്നത്. നിലവിൽ മുംബൈയിൽ നിന്ന് ഗോവയിലേക്ക് 11 മണിക്കൂർ സമയമാണ് വേണ്ടത്.

പൻവേലിൽ നിന്ന് പെൺ, മാൻഗാവ്, മഹാഡ്, പൊലാഡ്പുർ, ഖേഡ്, ചിപ്ലുൺ, രത്‌നഗിരി, ലഞ്ച, രാജാപുർ, കങ്കാവ്‌ലി, കുഡാൽ, സാവന്ത്‌വാഡി, പനജി, കാനക്കോണ എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് പാത..കർണാടക, തമിഴ്നാട്, കേരളം എന്നിവയെ ബന്ധിപ്പിച്ച് കന്യാകുമാരി വരെ തീരദേശ ഹൈവേ ആയി നീട്ടാമെന്നതാണ് മറ്റൊരു നേട്ടം

മുംബൈ ഗോവ ടൂറിസം രംഗത്തും കൊങ്കൺമേഖലയുടെ വളർച്ചക്കും പദ്ധതി വഴിതുറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here