രോമാഞ്ചമണിയാൻ റെഡിയായി OTT യും

0

തീയേറ്ററുകളിൽ ചിരിയുടെ അലയടികൾ തീർത്ത് പ്രേക്ഷക പ്രശംസനേടിയ ചിത്രമാണ് ജിത്തു മാധവൻ എഴുതി സംവിധാനം ചെയ്ത രോമാഞ്ചം. ഇപ്പോഴിതാ ചിത്രം ഓടിടിയിലേക്ക് ഉടനെയെത്തുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം ഒറ്റമാസത്തിൽ ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയത് 64 കോടി രൂപയാണ്. ഏകദേശം മൂന്ന് കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്. അടുത്ത കാലത്ത് മലയാളത്തിൽ ഇറങ്ങിയതിൽ നിർമ്മാതാവിനെയും ചിരിപ്പിച്ച ചിത്രം തന്നെയാണ് രോമാഞ്ചം.

സൗബിൻ ഷഹീർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് എന്നിവരോടൊപ്പം വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ ഒരു പിടി താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.

ഡിസ്‌നി ഹോട്ട്സ്റ്റാറിൽ രോമാഞ്ചം റിലീസിന് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഔദ്യോദിക പ്രഖ്യാപനം ഇനിയും നടത്തിയിട്ടില്ല.

ജോൺ പോൾ ജോർജ് പ്രൊഡക്ഷൻസ് ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാതാക്കൾ ജോണ് പോൾ ജോർജ്, സൗബിൻ ഷാഹിർ, ഗിരീഷ് ഗംഗാധരൻ എന്നിവരാണ്. അന്നം ജോൺ പോൾ , സുഷിൻ ശ്യാം എന്നിവർ സഹ നിർമ്മാതാക്കളായും രോമാഞ്ചത്തിനോടൊപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here