മലയാളം മിഷൻ മുംബൈ ചാപ്റ്ററിന് നൂറു മേനി വിജയത്തിളക്കം

0

മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ പഠിതാക്കള്‍ക്കായി കഴിഞ്ഞ ഫെബ്രുവരി 5 ന് നടത്തിയ പഠനോത്സവത്തിന്റെ (പരീക്ഷ) ഫലപ്രഖ്യാപനം നടന്നു. കുഞ്ഞുങ്ങളുടെ താല്‍പര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് പാട്ടുകളിലൂടെയും കളികളിലൂടെയുമുള്ള അഭ്യാസമുറകളും പരീക്ഷയുടെ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും പഠിതാക്കളെ തികച്ചും സ്വതന്ത്രരാക്കി അവരുടെ അന്ത:കരണത്തിലുള്ള യഥാര്‍ത്ഥ അറിവുകളെ വെളിപ്പെടുത്തുന്ന മൂല്യനിര്‍ണയവുമാണ് ഈ പരീക്ഷകളുടെ പ്രത്യേകതകള്‍. മുംബൈ ചാപ്റ്ററിലുള്ള ഒമ്പത് മേഖലകളിലെ പഠിതാക്കള്‍ക്കായി കണിക്കൊന്ന (സര്‍ട്ടിഫിക്കറ്റ്), സൂര്യകാന്തി (ഡിപ്ലോമ), ആമ്പല്‍ (ഹയർ ഡിപ്ലോമ) എന്നീ കോഴ്സുകളിലാണ് പഠനോത്സവം നടന്നത്.

ബി.കെ.എസ് സ്കൂള്‍, വസായ്, ആദര്‍ശ വിദ്യാലയം, ചെമ്പൂര്‍, മോഡല്‍ സ്കൂള്‍, കല്യാണ്‍, ഹാര്‍മണി ഇന്റര്‍നാഷണല്‍ സ്കൂള്‍, ഖാര്‍ഘര്‍, പെന്‍ വട്ക്കല്‍ – രത്നഗിരി മലയാളി സമാജങ്ങള്‍, കൊങ്കണ്‍, അശ്വിന്‍ നഗര്‍ പഠനകേന്ദ്രം, നാസിക്ക് എന്നീ ആറു കേന്ദ്രങ്ങളിലായിട്ടാണ് പഠനോത്സവം സംഘടിപ്പിച്ചത്.

മുംബൈ ചാപ്റ്ററിലെ കണിക്കൊന്ന പഠനോത്സവത്തില്‍ ഇത്തവണ പരീക്ഷ എഴുതിയ 162 പേരും വിജയിച്ചു. ഇതില്‍ 86 പേര്‍ക്ക് A+ ഗ്രേഡും 64 പേര്‍ക്ക് A ഗ്രേഡും ലഭിച്ചു. സൂര്യകാന്തി പഠനോത്സവത്തില്‍ പരീക്ഷ എഴുതിയ 86 പേരും വിജയികളായി. ഇതില്‍ 40 പേര്‍ക്ക് A+ ഗ്രേഡും 33 പേര്‍ക്ക് A ഗ്രേഡും ലഭിച്ചു. ആമ്പല്‍ ച്ചെന്നും മലയാളം മിഷൻ മുംബൈ അധ്യക്ഷൻ നോവലിസ്റ്റ് ബാലകൃഷ്ണൻ അറിയിച്ചു

മൂന്നു കോഴ്സുകളിലും സ്തുത്യര്‍ഹമായ വിജയം കൈവരിച്ച പഠിതാക്കളെയും അവരുടെ രക്ഷിതാക്കളെയും പഠിതാക്കളെ ഈ നേട്ടം കൈവരിക്കാന്‍ പ്രാപ്തരാക്കിയ അദ്ധ്യാപകരെയും മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ അഭിനന്ദിക്കുന്നുവെന്ന് സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here