ഉപ്പ് ഉഗ്രവിഷമെന്ന് ലോകാരോഗ്യ സംഘടന; അമിതമായ ഉപയോഗം വർഷത്തിൽ 10 ലക്ഷം ജീവൻ നഷ്ടപ്പെടുത്തും

0

ലോകത്തിൽ ഭൂരിഭാഗം ജനങ്ങളും ദിവസേന 10.8 ഗ്രാം ഉപ്പ് കഴിക്കുന്നവരാണ്. എന്നാൽ ശരിയായ ആരോഗ്യം നിലനിർത്താൻ ഈ അളവ് പ്രതിദിനം 5 ഗ്രാം മാത്രമാണ്. അറിഞ്ഞോ അറിയാതെയോ ഭൂരിഭാഗം പേരും ഇരട്ടിയിലധികം ഉപ്പാണ് ദിവസേന അകത്താക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടന പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. അടുത്ത 7 വർഷത്തിനുള്ളിൽ അമിതമായ ഉപ്പിന്റെ ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങൾ കവർന്നെടുക്കുന്നത് 70 ലക്ഷം ജനങ്ങളുടെ ജീവനായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇത് മൂലം രക്തസമ്മർദ്ദം വർദ്ധിക്കുവാൻ ഇടയാകുന്നു. കൂടാതെ ഹൃദയാഘാതം സ്ട്രോക്ക് തുടങ്ങിയ ഹൃദ്രോഗങ്ങൾക്ക് സാധ്യത കൂട്ടുന്നു. ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഹൃദയവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത തുറന്നിടുകയും ചെയ്യുന്നു. ഉപ്പിന്റെ കാര്യത്തിൽ സ്ഥിതിഗതികൾ ഗുരുതരമായി മാറിയതിന് കാരണങ്ങൾ വേറെയുണ്ട്.

ഇന്ന് മിക്കവാറും വീടുകളിൽ തീൻമേശയിലേക്ക് എത്തുന്നത് വീട്ടിലെ അടുക്കളയിൽ പാകം ചെയ്ത ഭക്ഷണങ്ങളോടൊപ്പം ടിന്നിലടച്ച, പാക്കറ്റുകളിൽ ലഭിക്കുന്ന റെഡിമെയ്‌ഡ് ഭക്ഷണങ്ങൾ കൂടിയാണ്. ഇതിൽ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഉപ്പും പുറത്ത് നിന്നുള്ള ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ഉപ്പും കൂടുന്നതോടെ ശരീരത്തിൽ ഉപ്പിന്റെ അളവ് വളരെയധികം ഉയരാൻ ഇടയാകുന്നു.

ഭക്ഷണം കഴിക്കുമ്പോൾ അറിയില്ലെങ്കിലും ഘട്ടം ഘട്ടമായി ഉപ്പ് ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷഫലങ്ങൾ വലുതാണ്. ഇതിന്റെ പ്രഭാവം ഹൃദയകോശികളെ ബാധിക്കുന്നതോടെ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങുന്നു. 2030 ഓടെ ഉപ്പിന്റെ ഉപയോഗം 30 ശതമാനം കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം. ഇതിനായി ജനങ്ങളെ ബോധവത്ക്കരിക്കുന്നനോടൊപ്പം ദൈനംദിന ഭക്ഷണത്തിന്റെ ഉപ്പിന്റെ അളവ് കുറയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here