മാനസരോവർ കാമോത്തെ മലയാളി സമാജം വനിതാദിനം ആഘോഷിച്ചു

0

മാനസരോവർ കാമോത്തെ മലയാളി സമാജം വനിതാ വിഭാഗം വനിതാദിനം ആഘോഷിച്ചു. സെക്ടർ ഏഴിലുള്ള ശീതൾ ധാര ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.

ചടങ്ങുകളുടെ ഭാഗമായി സ്ത്രീകളും സൈബർ കുറ്റകൃത്യങ്ങളും എന്ന വിഷയത്തിൽ ശൈലേഷ് ജേരിയ (ഡയറക്ടർ, സൈബർ ക്രൈം രോക് മുംബയ് ), വിഭാ സിംഗ് (ഡയറക്ടർ, വുമൺ എഗയ്ൻസ്റ്റ്‌ സൈബർ അബ്യൂസ് ) തുടങ്ങിയവർ പ്രഭാഷണം നടത്തി.

ഫെഡറൽ ബാങ്ക് കാമോത്തെ ബ്രാഞ്ച് മാനേജർ നേഹ സിംഗ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ മലയാളം മിഷൻ നവിമുംബയ് മേഖല സെക്രട്ടറി നിഷാ പ്രകാശ്, വിവിധ കുടുംബശ്രീ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവരെ ആദരിച്ചു.

തുടർന്ന് നടന്ന ഗാന നൃത്ത പരിപാടികൾ ചടങ്ങിന് മിഴിവേകി. സ്നേഹവിരുന്നിൽ കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയ ഇലയടയും പഴംപൊരിയും മറ്റു മലയാളിത്തനിമയുള്ള പലഹാരങ്ങളും വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here