പതിനൊന്നാം മലയാളോത്സവ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

0

മലയാളം ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലയുടെ പതിനൊന്നാമത് മലയാളോത്സവത്തിൽ പങ്കെടുത്ത് വിജയികളായവരുടെയും പ്രോത്സാഹന സമ്മാനത്തിന് അർഹരായവരുടെയും സമ്മാന വിതരണം മാർച്ച് 18ന് കോപ്പർഖൈർണെ സമാജത്തിൽ (NBCC) നടന്നു

വ്യത്യസ്ത ഗ്രൂപ്പുകളിൽ വിവിധ കലാ മത്സരങ്ങളിൽ വിജയിച്ചവർക്ക് 184 സമ്മാനങ്ങളാണ് വിതരണം ചെയ്തത്

ചടങ്ങിൽ മുംബൈ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായ സുരേഷ് വർമ്മ മുഖ്യാതിഥിയായിരുന്നു. മലയാളം മിഷൻ മുംബൈ ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് വിശിഷ്ടാതിഥിയായി. മാധ്യമ പ്രവർത്തകൻ പി ആർ സഞ്ജയ് ആശംസകൾ അർപ്പിച്ചു. നഗരത്തിലെ മലയാളഭാഷാ മുന്നേറ്റങ്ങൾക്ക് പ്രധാന പങ്കു വഹിക്കുന്ന ഇവരുടെയെല്ലാം സാന്നിധ്യവും സംവാദവും കൊണ്ട് സമ്പന്നമായിരുന്നു വേദി

വിശാഖ എസ് ഹരി, ദിയ ദിനിൽ, വൈഗ ഷൈജു കുമാർ, ശ്രുതി ഹരി അയാൻ, ദേവി കൃഷ്ണ, നിഷ എം നായർ, സ്വർണിമ പ്രദീപ്, തുടങ്ങിയവർ അവതരിപ്പിച്ച കവിതയും നാടകഗാനവും മാപ്പിളപ്പാട്ടും സിനിമാഗാനവും മോഹിനിയാട്ടവും ചടങ്ങിന് തിളക്കമേകി

പ്രസിഡൻറ് വർഗീസ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അനിൽപ്രകാശ് സ്വാഗതവും ജോയിൻ സെക്രട്ടറി ഷൈജ ബിജു നന്ദിയും രേഖപ്പെടുത്തി

കൺവീനർ സുബിത നമ്പ്യാർ മലയാളം ഉത്സവത്തിന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. അമൃത രതീഷ് അവതാരക ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here