പ്രവാസി മലയാളികൾക്കായി കേരള സർക്കാർ ഏർപ്പെടുത്തിയ പ്രവാസി തിരിച്ചറിയൽ കാർഡിനെക്കുറിച്ചും ( നോർക്ക ഐഡി കാർഡ് ), പ്രവാസി മലയാളികൾക്കായുള്ള കേരളാ സർക്കാരിന്റെ ക്ഷേമനിഥിയിൽ നിന്നുള്ള പെൻഷൻ പദ്ധതിയെക്കുറിച്ചും എൻ.എം.സി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾക്കിടയിൽ ഒരു വിശദീകരണ യോഗം കേരളാ സർക്കാരിന്റെ അണ്ടർ സെക്രട്ടറിയും നോർക്ക റൂട്ട്സിന്റെ ഡവലപ്മെന്റ് ഓഫീസറുമായ ഷെമിം ഖാന്റെ നേതൃത്വത്തിൽ എൻ.എം.സി.എ. ഓഫീസിൽ കഴിഞ്ഞ ദിവസം നടന്നു.
നോർക്ക നൽകുന്ന സേവനങ്ങൾ കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി നോർത്ത് മഹാരാഷ്ട്രയിലെ എല്ലാ മലയാളികളേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു മഹാസമ്മേളനം നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുവാനും യോഗം തീരുമാനിച്ചു.
കഴിഞ്ഞ കാലങ്ങളിൽ 1400 ൽ പരം നോർക്ക കാർഡുകൾ നാസിക്കിൽ സമാജത്തിന്റെ പ്രവ്യത്തകർ നൽകി കഴിഞ്ഞു വീണ്ടും പുതിയതായി 50 ഓളം ഫോമുകൾ സീകരിക്കുകയും കൂടാതെ 20 ഓളം കാർഡുകളുടെ വിധരണവും ഷമിം ഖാൻ നിർവഹിച്ചു
എൻഎം സി എ വർക്കിംഗ് പ്രസിഡന്റ് ജയപ്രകാശ് നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈസ് പ്രസിഡന്റ് & നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ നോർക്ക കോഡിനേറ്റർ ഉണ്ണി വി ജോർജ് , വിശ്വനാഥൻ പിള്ള എന്നിവർ ചേർന്ന് ഷെമിം ഖാന് ബൊക്കെ നൽകി സ്വീകരിക്കുകയുണ്ടായി . ജനറൽ സെക്രട്ടറി അനൂപ് പുഷ്പാങ്ങതൻ സ്വാഗതവും ട്രഷറാർ രാധാകൃഷ്ണൻ പിളള നന്ദിയും പറഞ്ഞു.
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു
- കനൽത്തുരുത്തുകൾ; സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നാടിയ നാടകമെന്ന് പ്രശസ്ത എഴുത്തുകാരി മാനസി
- മുംബൈ ഡൽഹി ആഡംബര വിനോദസഞ്ചാര ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി