സായാഹ്ന സവാരിക്കുപോയ മലയാളിയെ കാണ്മാനില്ല

0

മുളുണ്ട് വെസ്റ്റ് വൈശാലി നഗറിൽ കല്പ നഗരി സൊസൈറ്റിയിൽ താമസിച്ചു വരികയായിരുന്ന ഗോപാലകൃഷ്ണ കുറുപ്പിനെയാണ് കഴിഞ്ഞ ദിവസം 6 മണി മുതൽ കാണാതായത്.

വൈകീട്ട് 6 മണിക്ക് ദിവസവും സൊസൈറ്റിക്കകത്തു നടക്കാൻ ഇറങ്ങാറുള്ള 79കാരൻ പക്ഷേ ഇന്നലെ പോയി തിരിച്ചു വന്നിരുന്നില്ല. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പ്രാഥമിക അന്വേക്ഷണത്തിനുശേഷം മുളുണ്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

അവസാനം കാണാതാകുമ്പോൾ കറുത്ത ടി ഷർട്ടും വെളുത്ത മുണ്ടുമാണ് ധരിച്ചിരുന്നത്. താനെ നായർ വെൽഫെയർ അസ്സോസിയേഷൻ സെക്രട്ടറിയായും ട്രഷറർ ആയും പ്രവർത്തിച്ചിട്ടുണ്ട്.കായംകുളം സ്വദേശിയായ ഗോപാലകൃഷ്ണ കുറുപ്പിന് അൽപ്പം ഓർമ്മ കുറവുള്ളതായി ബന്ധുക്കൾ അറിയിച്ചു. എന്തെങ്കിലും വിവരം കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക 9930643539

LEAVE A REPLY

Please enter your comment!
Please enter your name here