കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി നാരായണീയ പാരായണ മത്സരം സംഘടിപ്പിച്ചു.

0

മഹാരാഷ്ട്രയിലെ കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി (കെകെകെഎസ്) നാരായണീയ ഭക്തസംഘത്തിന്റെയും നാരായണീയം പാരായണ മത്സരത്തിന്റെയും എട്ടാമത് എഡിഷൻ 19/3/23 ഞായറാഴ്‌ച രാവിലെ 8 മുതൽ വൈകിട്ട് 6 വരെ മുംബൈയിലെ കഞ്ചുമാർഗിലുള്ള മിനിശബരിമല അയ്യപ്പക്ഷേത്രത്തിൽ വച്ച് സംഘടിപ്പിച്ചു.

33 ടീമുകൾ അടങ്ങുന്ന 330 പേർ പങ്കെടുക്കുന്നു.

ഐഐടി ബോംബെയിലെ പ്രൊഫസറായ പ്രശസ്ത വേദ, സംസ്കൃതം, ഗണിത ശാസ്ത്ര പണ്ഡിതൻ ഡോ. കെ രാമസുബ്മണ്യൻ, ദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാന്നന്നൂർ രവീന്ദ്രൻ, പുരുഷോത്തമൻ നായർ, വൽസേഷ്കുമാർ, ആർ എൻ കുറുപ്പ്, ജയകലാ കുറുപ്പ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

കേന്ദ്ര വിദേശകാര്യ-പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരന്റെ സാന്നിധ്യം ചടങ്ങിനെ സമ്പന്നമാക്കി. നാരായണീയത്തിന് പ്രചാരം നൽകുന്ന ഇത്തരം പരിപാടികൾക്ക് വേദിയൊരുക്കിയ സംഘാടകരെ മന്ത്രി പ്രകീർത്തിച്ചു.

കെകെകെഎസ് സെക്രട്ടറി സുനിൽ ഗോപിനാഥൻ ഭക്തരെ സ്വാഗതം ചെയ്തു. പ്രസിഡന്റ് പ്രദീപ് കുമാർ കെ അധ്യക്ഷ പ്രസംഗം നടത്തി.

നാരായണീയ പാരായണ മത്സരത്തിന് പരിസമാപ്തി കുറിക്കുമ്പോൾ സ്വസ്തി ചിന്മയം, കല്യാൺ തുടർച്ചയായി മൂന്നാം തവണയാണ് ഒന്നാം സമ്മാനം നേടിയത്. സ്വസ്തി ചിന്മയം, പൻവേൽ രണ്ടാം സമ്മാനവും, സ്വസ്തി ചിന്മയം, പൂനെ മൂന്നാം സമ്മാനവും കരസ്ഥമാക്കി.

5 ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ബാക്കിയുള്ള ടീമുകൾക്ക് പങ്കാളിത്തത്തിനുള്ള സമ്മാനങ്ങളും കൈമാറി.

വിനോദ് തങ്കപ്പൻ, പ്രോഗ്രാം ഇൻ ചാർജായിരുന്നു. കെ.കെ.കെ.എസ് വൈസ് പ്രസിഡന്റ് ഡോ. പ്രസാദ് എ.എസ് നന്ദി രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here