മഹാനഗരിയുടെ ഹൃദയത്തുടിപ്പുകളുമായി ലാൽ താംബെ

0

മുംബൈയിലെ പ്രമുഖ ചെറുകഥാകൃത്ത് സുരേഷ് വർമ്മ രചിച്ച ലാൽ താംബെയുടെ മുംബൈ പ്രകാശനം മാർച്ച് 26 ന് വൈകുന്നേരം 5 മണിക്ക് നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജത്തിൽ വച്ച് നടക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ നഗരത്തിലെ പ്രശസ്ത എഴുത്തുകാരും അക്ഷര സ്നേഹികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും

മുംബൈ പശ്ചാത്തലത്തിൽ ഏറ്റവും അധികം മലയാള കഥകൾ രചിച്ചിട്ടുള്ള എഴുത്തുകാരൻ ഇക്കുറി കോറിയിടുന്നത് മരണഗന്ധമുള്ള നഗരത്തിന്റെയും ലോക്കൽ ട്രയിനിന്റെ ഉള്ളകങ്ങളുടെയും മറ്റും ഉൾത്തുടിപ്പുകൾ നിറഞ്ഞ മെട്രോപ്പോളിറ്റൻ ജീവിതത്തിന്റെ അകസ്ഥലികളെയാണ്. വർമ്മയുടെ മൂർദ്ദാറാം, ഗാന്ധി ചിക്കൻസ് , ബെറ്റർ പാരഡൈസ്, കൊച്ചേവി തുടങ്ങിയ കഥകൾ അനുവാചക ഹൃദയങ്ങളിൽ ഇടം നേടിയവയാണ്.

മുംബൈ നഗരത്തിന്റെ ഹൃദയസ്പന്ദനം നിമിഷം പ്രതി അനുഭവപ്പെടുന്ന റയിൽവെയുടെ ആസ്ഥാനകേന്ദ്രത്തിലിരുന്ന് നീണ്ടകാലം ജോലി ചെയ്ത സുരേഷ് വർമ്മക്ക് അനുഭവ ദാരിദ്ര്യമില്ലെന്നാണ് നോവലിസ്റ്റ് ബാലകൃഷ്ണൻ പറയുന്നത്.

കോർപ്പറേറ്റുകളുടെ മനുഷ്യത്വരഹിതമായ ക്രൂരവിനോദങ്ങളെ കോറിയിടുന്നതാണ് സുരേഷ് വർമ്മയുടെ ബെറ്റർ പാരഡൈസ്, നക്ഷത്രങ്ങൾ ഭൂമിയുടേതല്ല, ലാൽ താംബെ തുടങ്ങിയ കഥകൾ. നഗരത്തിന്റെ കറുത്ത ഇടനാഴികളിലൂടെ സൂക്ഷ്മതയോടെ സഞ്ചരിക്കുന്ന രചനകളിൽ മഹാനഗരിയുടെ മന:ശാസ്ത്രവും ഉൾതരംഗങ്ങളും വായിച്ചെടുക്കാം . ഈ കഥകളിലെ രാഷ്ട്രീയം കൂടുതൽ ചർച്ചകൾ അർഹിക്കുന്നു.

Date: March 26th 2023 Time 5 pm
Venue : New Bombay Keraleeya Samajam

LEAVE A REPLY

Please enter your comment!
Please enter your name here