എസ് എൻ ഡി പി യോഗം ഉല്ലാസ് നഗർ ശാഖയ്ക്ക് പുതിയ ഭാരവാഹികൾ

0

ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യുണിയനിൽപെട്ട 3879 ആം നമ്പർ ഉല്ലാസ് നഗർ ശാഖയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഉല്ലാസ് നഗറിലെ ബി.ജെ.പി ജില്ല കാര്യാലയത്തിൽ വെച്ച് യൂണിയൻ പ്രസിഡന്റ് എം.ബിജു കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു.

പുതിയ ഭാരവാഹികളായി ഡി.മനോഹരൻ (പ്രസിഡന്റ്), റ്റി.ഡി.സാബു.(വൈസ് പ്രസിഡന്റ്),രാമഭദ്രൻ.എസ് (സെക്രട്ടറി), മധു റ്റി.പണിക്കർ (യൂണിയൻ കമ്മിറ്റി അംഗം), സുനിത ദിനേശ്, ജയലക്ഷ്‌മി ഡി.പണിക്കർ,മോഹനൻ എസ്.പണിക്കർ, നിത്യാനന്ദൻ എസ്.പണിക്കർ,റ്റി.എച്ച്.രാമദാസ്,വിനോദ് തൈവളപ്പിൽ,മിനി എസ്.റ്റി.എന്നിവരെ ശാഖാകമ്മിറ്റി അംഗങ്ങളായും ശൈലജ രാജേന്ദ്രൻ,ആനന്ദം ആർ.പിള്ളൈ,എൻ.കെ.ദിവാകരൻ എന്നിവരെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും,ശ്രീകുമാർ കെ.പണിക്കർ, രാമചന്ദ്രൻ പി.കെ,ബാലൻ കെ.പി,ഹരിലാൽ എസ്, ശൈലജ രാജേന്ദ്രൻ,ആനന്ദം ആർ.പിള്ളൈ,എൻ.കെ.ദിവാകരൻ എന്നിവരെ യൂണിയൻ പൊതുയോഗ പ്രതിനിധികളായും,രാമചന്ദ്രൻ.ഡി യോഗം പൊതുയോഗ പ്രതിനിധിയായും എതിരില്ലാതെ തിരഞ്ഞെടുത്തു.

പൊതുയോഗത്തിൽ കൗൺസിൽ അംഗം ശിവരാജൻ.ജി തെരെഞ്ഞെടുപ്പ് വരണാധികാരിയായിരുന്നു. സെക്രട്ടറി ബിനു സുരേന്ദ്രൻ സ്വാഗതവും 2023 അണ്ടിലേയ്ക്കുള്ള ബഡ്‌ജറ്റും അവതരിപ്പിച്ച് കൗൺസിൽ അംഗം ശിവരാജൻ.ജി കൃതഞ്ജത രേഖപ്പെടുത്തി പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, മുൻ ശാഖായോഗം സെക്രട്ടറി സുന്ദരേശ പണിക്കർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here