ഹൃസ്വദൂര ഓട്ടമത്സരത്തിൽ തിളങ്ങി മുംബൈ മലയാളി വനിത

0

1988-92 കാലയളവിൽ സ്കൂൾ കായിക മത്സരങ്ങളിൽ പാലക്കാട്‌ ജില്ലയുടെ സ്പ്രിന്റ് താരമായിരുന്ന സിന്ധു അച്യുതൻ മെയ്‌ 10നു സൗത്ത് കൊറിയയിൽ നടക്കുന്ന മാസ്റ്റേഴ്സ് ഗെയിംസ് മത്സരത്തിൽ ഹൃസ്വദൂര ഓട്ട മത്സരത്തിൽ 100മീറ്റർ, 200മീറ്റർ 400 മീറ്റർ എന്നീ ഇനങ്ങളിൽ ഇന്ത്യയെ പ്രതിനിധികരിച്ച് മത്സരിക്കും.

2022 മെയ്‌ മാസത്തിൽ ബാംഗ്ലൂരിൽ വച്ച് നടന്ന പാൻഇന്ത്യ മാസ്റ്റേഴ്സ് കായിക മത്സരങ്ങളിലും ഡൽഹിയിൽ വച്ചു നടന്ന ഖേലോ ഇന്ത്യ മാസ്റ്റേഴ്സ് കായിക മത്സരങ്ങളിലും 2023 ഫെബ്രുവരി മാസത്തിൽ ദേശീയ തലത്തിൽ നടന്ന മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷൻ 5മത് ദേശിയ ഗെയിംസ് മത്സരങ്ങളിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചുകൊണ്ട് 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സിന്ധു.

പാലക്കാട്‌ ജില്ലയിൽ ഒറ്റപ്പാലം ചുണങ്ങാട് സ്വദേശിനിയായ സിന്ധു വിവാഹ ശേഷമാണ് മുംബൈയിലെത്തുന്നത്. വസായിയിലെ സ്വകാര്യ കമ്പനിയിലാണ് ജോലി. ഇതിനിടെയാണ് തന്റെ സ്കൂൾ വിദ്യാഭ്യാസ കാലത്തെ കായിക താല്പര്യങ്ങൾ സിന്ധു വീണ്ടും പൊടിതട്ടിയെടുക്കുന്നത്

ബസ്സീൻ കേരള സമാജം നടത്തി വന്നിരുന്ന കായിക മത്സരങ്ങളിലൂടെ രംഗത്തെത്തിയ സിന്ധുവിന്റെ കഴിവുകൾ പുറത്ത് കൊണ്ട് വന്നത് 2011കാലത്ത് ആരംഭിച്ച വസായ് വിരാർ മേയർ മരത്തോണായിരുന്നു.

പിന്നീട് നിരന്തര പരിശീലനത്തിലൂടെ സിന്ധു തന്റെ കഴിവുകൾ വീണ്ടെടുക്കുകയായിയിരുന്നു. മുഴുവൻ സമയ കായിക പരിശീലനത്തിൽ ഏർപ്പെട്ടത്തോടെ ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. ഭർത്താവ് ഒറ്റപ്പാലം മുളന്നൂർ സ്വദേശി അച്യുതൻ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ഒരു മകൻ പഠനം പൂർത്തിയായി ജോലിയിൽ പ്രവേശിക്കാൻ ഇരിക്കുകയാണ്

കായിക പരിശീലനങ്ങൾക്കായി ജോലി ഉപേക്ഷിച്ച സിന്ധു വസായ് മേഖലയിലെ അറിയപ്പെടുന്ന HR consultant കൂടിയാണ്

മെയ്‌ മാസത്തിൽ കൊറിയയിൽ നടക്കുന്ന അന്തർദേശീയ മാസ്റ്റേഴ്സ് കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സിന്ധുവിനു ഇതിനായി ഏകദേശം 3 ലക്ഷം രൂപയോളം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. ഇന്ത്യയെ പ്രതിനിധികരിച്ചു കൊണ്ട് കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ സുമനുസകളുടെ സഹായം തേടുകയാണ് സിന്ധു.

SINDHU ACHUTHAN
FEDERAL BANK
A/C.NO.15440100068254
IFSC CODE: FDRL0001544
VASAI WEST BRANCH
GPAY NO. 9860568366

LEAVE A REPLY

Please enter your comment!
Please enter your name here