യാത്രാ പ്രശ്നം; ഫെയ്മ മഹാരാഷ്ട്ര നിവേദനം നൽകി

0

മഹാരാഷ്ട്രയിലെ മലയാളികളുടെ യാത്ര വിഷയങ്ങൾക്ക് പരിഹാരം ലഭിക്കുന്നതിനു വേണ്ടി ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന തല യാത്രകൺവെൻഷനുകൾ അവസാനഘട്ടത്തിലാണ്.

കൺവെൻഷനുകളിൽ ചൂണ്ടികാണിച്ച വിവിധ വിഷയങ്ങൾ ഓരോ മേഖലയിലേയും മലയാളി സംഘടന അംഗങ്ങൾ ഒപ്പിട്ട നിവേദനം കൊങ്കൺ റെയിൽവേ സി എം ഡിക്കും, വെസ്റ്റേൺ റെയിൽവേ ഡി.ആർ.എം നീരജ് വർമ്മയ്ക്കും. സെൻട്രൽ റെയിൽവേ ഡി.ആർ.എം രജനീഷ് കെ ഗോയലിനും നിവേദനം കൈമാറി.

നിവേദക സംഘത്തിൽ ഫെയ്മ മഹാരാഷ്ട്ര പ്രസിഡണ്ട് കെ.എം മോഹൻ , ജനറൽ സെക്രട്ടറി പി പി അശോകൻ , കൊങ്കൺ യാത്ര വേദി ചെയർമാൻ സാം വർഗ്ഗീസ്, കമ്മറ്റിയംഗമായ സനൽകുമാർ പിവി ,വെസ്റ്റേൺ മുംബൈ യാത്ര വേദി കൺവീനർമാരായ വിദ്യാധരൻ , അനു ബി നായർ , മുംബൈ സെൻട്രൽ / ഹാർബർ യാത്ര വേദി കൺവീനർമാരായ കേശവമേനോൻ , ശിവപ്രസാദ് കെ നായർ , ഫെയ്മ യാത്ര വേദി ജനറൽ കൺവീനർ കെ.വൈ സുധീർ എന്നിവർ മഹാരാഷ്ട്രയിലെ വിവിധ മേഖലകളിലെ യാത്ര വിഷയങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും വെസ്റ്റേൺ ബാന്ദ്ര ടെർമിനലിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ ,CST / LTT യിൽ പുതിയ ട്രെയിനുകൾ / ഡോംബിവലി കോപ്പർ സ്റ്റേഷനിൽ എക്സ് പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക. കൊങ്കൺ മേഖലയിലെ വിവിധ സ്റ്റേഷനുകളിൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക മുതലായ ആവശ്യങ്ങളാണ് ഇന്ന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here