അരങ്ങിലും അണിയറയിലും മലയാളികളുടെ കൈയ്യൊപ്പ് ചാർത്തിയ മറാഠി ചിത്രം ശ്രദ്ധ നേടുന്നു

0

സുമി പ്രൊഡക്ഷൻസും ഡോഗ്‌മെ 95 പ്രൊഡക്ഷനും ചേർന്ന് നിർമ്മിച്ച രാത്രിച പൗസ് (രാത്രിമഴ) തീയേറ്ററുകളിലെത്തി. മഹാരാഷ്ട്രയിലെ ഒരു വരൾച്ച ബാധിത ഗ്രാമത്തിൽ നിന്ന് സ്വപ്നങ്ങളുടെ നഗരത്തിലേക്കുള്ള ഒരു സ്ത്രീയുടെ യാത്രയാണ് ചിത്രം കോറിയിടുന്നത് . ഒരു പാവപ്പെട്ട കർഷകന്റെ അതിജീവനത്തിനുള്ള പോരാട്ടവും സിനിമ സംവദിക്കുന്നു .

മുംബൈ മലയാളിയായ കൊടുങ്ങല്ലൂർ സ്വദേശി ഷൈൻ രവിയാണ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്

കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളിയായ അഭിരാമി ബോസാണ്. ആദ്യ ചിത്രത്തിൽ തന്നെ ഇത്രയും വെല്ലുവിളിയുള്ള റോളിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുത്തുന്നവെന്നാണ് അഭിരാമി പറഞ്ഞത്. ചിത്രത്തിൽ ലക്കിയായി അഭിനയിച്ച രാഹുൽ നായർ മുംബൈയിലെ തീയേറ്റർ ആർട്ടിസ്റ്റ് ആണ്. ശ്രദ്ധ നേടിയ അഭിനയം കാഴ്ച വച്ച രാഹുൽ യാദൃശ്ചികമായാണ് ചിത്രത്തിലെത്തുന്നത്.

രാഹുൽ ഗോപാലകൃഷ്ണൻ ഛായാഗ്രഹണവും ബൈജു കുറുപ്പ് ചിത്ര സംയോജനവുമായി അരങ്ങിലും അണിയറയിലും മലയാളികളുടെ കൈയ്യൊപ്പ് പതിഞ്ഞ മറാഠി ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്

ചിത്രം വളരെ ഇഷ്ടപ്പെട്ടുവെന്നും മലയാളികളുടെ പങ്കാളിത്തം ശ്ലാഘനീയമാണെന്നും പ്രൊഫ ജയശ്രീ മേനോൻ അഭിപ്രായപ്പെട്ടു

കാലിക പ്രാധാന്യമുള്ള വിഷയത്തിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രം സമൂഹത്തിന് നൽകുന്ന സന്ദേശം ഗൗരവമുള്ളതാണെന്ന് രാജീവ് പറഞ്ഞു.

അടുത്ത കാലത്ത് കണ്ട മികച്ച സിനിമാനുഭവമെന്നാണ് ഹരീന്ദ്രനാഥ്‌ വിലയിരുത്തിയത്.

കഴിഞ്ഞ ദിവസം ഡോംബിവ്‌ലി മിറാജ് തീയേറ്ററിൽ നടന്ന പ്രിവ്യു ഷോ കാണാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here