മുളണ്ടിൽ കാണാതായ മലയാളിക്ക് വേണ്ടി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

0

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മുളുണ്ട് വൈശാലി നഗറിലെ കല്പനഗരിയിൽ താമസിച്ചു വരികയായിരുന്ന മുതിർന്ന പൗരനായ ഗോപാലകൃഷ്ണ കുറുപ്പിനെ (79) കാണാതാകുന്നത്.

ഇതുവരെ യാതൊരു വിവരവും ലഭ്യമാകാത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ആക്ഷൻ കമ്മിറ്റി രൂപപീകരിച്ചത്. പോലീസ് അന്വേഷണം ഉർജിതപെടുത്തുവാനും ഗോപാലകൃഷ്ണ കുറുപ്പിനു വേണ്ടി വിപുലമായ തിരച്ചിൽ നടത്തുന്നതിനുവേണ്ടിയാണ് താനെ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ
ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ചതെന്നു ഭാരവാഹികൾ അറിയിച്ചു.

താനെ ശ്രീനഗർ റോയൽ ടവറിലുള്ള നായർ വെൽഫെയർ അസ്സോസിയേഷൻ ഹാളിലാണ് വ്യാഴാഴ്ച വൈകീട്ട് യോഗം ചേർന്നത്. യോഗത്തിൽ മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയെ നേരിൽ കണ്ട് പോലീസ് അന്വേഷണം ഉർജിത പെടുത്തുന്നതിന് നിവേദനം നൽകാൻ തീരുമാനിച്ചതായി സംഘാടകൻ ശ്രീകാന്ത് നായർ അറിയിച്ചു. കൂടാതെ മുംബൈയിലും മറ്റു പല സ്ഥലങ്ങളിലും ആക്ഷൻ കമ്മിറ്റി അംഗങ്ങൾ നേരിട്ട് പോയി അന്വേഷിക്കാനും തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.

വിവിധ മലയാളി സമാജം സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. ശ്രീകാന്ത് നായർ, ഹരികുമാർ നായർ, സോമൻ പിള്ള, അരവിന്ദൻ നായർ,ആർ.കെ പിള്ള എന്നിവർ പൗരസമിതിക്ക് നേതൃത്വo നൽകി.

താനെ നായർ വെൽഫെയർ അസ്സോസിയേഷൻ, മുംബൈ മലയാളിസമാജം ശാന്തിനഗർ യൂണിറ്റ്, വാഗളെ എസ്റ്റേറ്റ് മലയാളി അസ്സോസിയേഷൻ (വിമ ), ശ്രീനാരായണ മന്ദിര സമിതി ശ്രീനഗർ യൂണിറ്റ്, ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രം ,കിസൻ നഗർ അയ്യപ്പക്ഷേത്രം ,മുളുണ്ട് കേരള സമാജം,നായർ വെൽഫെയർ അസ്സോസിയേഷൻ മുളുണ്ട്, മലനാട് എഡ്യൂക്കേഷൻ ആൻഡ് വെൽഫെയർ അസ്സോസിയേഷൻ (MEWA)എന്നീ സംഘടനകളുടെ പ്രതിനിധികൾ ആക്ഷൻ കമ്മിറ്റി മീറ്റിംഗിൽ പങ്കെടുത്തു.

പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ലയൺ കുമാരൻ നായർ, കെ എൻ എസ് എസ് മുൻ പ്രസിഡന്റ്‌ കെ ജി കൃഷ്ണ കുറുപ്പ്,ഈ. ആർ. ശശികുമാർ,വി. വി മുരളീധരൻ, ഉണ്ണികൃഷ്ണൻ നായർ,മധു കാർത്തികപ്പള്ളി, കുഞ്ഞിരാമൻ, സുജാതാ നായർ, ഈ. കെ കുറുപ്പ്, വിനോദ് രമേശൻ, രാജൻ വാസു, പവിത്രൻ,രഘുദാസ് നായർ, രാമകൃഷ്ണൻ നമ്പ്യാർ,വേണുഗോപാൽ പിള്ള,രാമകൃഷ്ണൻ നായർ,ചന്ദ്രകെ പി,സ്വരാജ് പിള്ള, വിഷ്ണു നായർ എന്നിവർക്കൊപ്പം ഗോപാലകൃഷ്ണ കുറുപ്പിന്റെ മക്കളായ സുനിൽ, അഡ്വ. സുജീത് കുറുപ്പ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വൈകീട്ട് 6 മണിക്ക് ദിവസവും സായാഹ്‌ന സവാരിക്ക് ഇറങ്ങാറുള്ള ഗോപാലകൃഷ്ണ കുറുപ്പ് പതിവ് പോലെ മാർച്ച് 20 ന് പുറത്ത് പോയെങ്കിലും മടങ്ങിയെത്തിയില്ല. തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത് .

അവസാനം കാണാതാകുമ്പോൾ കറുത്ത ടി ഷർട്ടും വെളുത്ത മുണ്ടുമാണ് ധരിച്ചിയുന്നത്. കായംകുളം സ്വദേശിയായ ഗോപാലകൃഷ്ണ കുറുപ്പിന് ഓർമ്മ കുറവിന്റെ പ്രശ്നമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – Ph:+91 99306 43539 /  +91 82916 55565

ALSO READ സായാഹ്ന സവാരിക്കുപോയ മലയാളിയെ കാണ്മാനില്ല

LEAVE A REPLY

Please enter your comment!
Please enter your name here