മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള മലയാളി സമാജങ്ങളും സംഘടനകളുമായി സഹകരിച്ച് കെയർ ഫോർ മുംബൈ ആരംഭിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് നാളെ തുടക്കമാകും. കെയർ4മുംബൈയുടെ നേതൃത്വത്തിലുള്ള ആദ്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം മാർച്ച് 26ന് രാവിലെ 11 മണിക്ക് നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ നിർവ്വഹിക്കും. മുംബൈയിലെ ആദ്യ ക്യാമ്പിനാണ് കോപ്പർഖൈർണ ന്യൂ ബോംബെ കൾച്ചറൽ സെന്ററിൽ തുടക്കമിടുന്നതെന്ന് കെയർ ഫോർ മുംബൈ പ്രസിഡന്റ് എം കെ നവാസ് അറിയിച്ചു .
രക്തപരിശോധനകൾ, ഇസിജി, തുടങ്ങിയ മെഡിക്കൽ പരിശോധനകൾ കൂടാതെ ഡോക്ടർ കൺസൾട്ടേഷൻ അടക്കമുള്ള സൗകര്യങ്ങളാണ് അപ്പോളോ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യമായി പ്രാപ്തമാക്കുന്നതെന്ന് കെയർ ഫോർ മുംബൈ സെക്രട്ടറി പ്രിയ വർഗീസ് പറഞ്ഞു. ഇതിനാവശ്യമായ ചിലവുകളും മെഡിക്കൽ സംഘവുമായുള്ള ഏകോപനവും കെയർ ഫോർ മുംബൈ നിർവ്വഹിക്കും. അതെ സമയം സ്ഥലവും പരിശോധന അവശമുള്ളവരുടെ പട്ടിക തയ്യാറാക്കുകയുമാണ് ബന്ധപ്പെട്ട സമാജങ്ങളുടെ ഉത്തരവാദിത്തം
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
- എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
- ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു
- ഒരിടവേളക്ക് ശേഷം കുടുംബചിത്രം പങ്ക് വച്ച് നവ്യ നായർ
- നടൻ ദേവ് ആനന്ദിന്റെ മുംബൈയിലെ ആഡംബരവസതി 400 കോടിക്ക് വിറ്റു