പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തി പരസ്പര സഹായ സഹകരണങ്ങൾ ഉറപ്പ് വരുത്തുകയാണ് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന. അമേരിക്ക ആസ്ഥാനമായ സംഘടനയുടെ പ്രവർത്തന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രതിനിധി സംഘം മുംബൈയിലുമെത്തിയത്. മഹാ നഗരത്തിലെ മലയാളി സംഘടനകളുടെ ഫെഡറേഷനായ കേരളീയ കേന്ദ്ര സംഘടന ഭാരവാഹികളും പോഷക സംഘടന പ്രതിനിധികളുമായാണ് കൂടിക്കാഴ്ച നടത്തിയത്
മുംബൈയിൽ നടന്ന യോഗം വിജയകരമാണെന്നും പ്രവാസി മലയാളികളെ ഒരു വേദിയിൽ അണിനിരത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുംബൈയിൽ യോഗം സംഘടിപ്പിച്ചതെന്നും ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ പറഞ്ഞു. മുംബൈയിലെ മലയാളി സമാജം അംഗങ്ങളുടെ സജീവ പങ്കാളിത്തം ശ്ലാഘനീയമാണെന്നും ബാബു സ്റ്റീഫൻ വ്യക്തമാക്കി
ലോക മലയാളി സംഘടനകളുമായി കൈകോർത്ത് അതാത് പ്രദേശങ്ങളിലെ മലയാളികളുമായി സൗഹൃദം പങ്കിടാനും കർമ്മ പദ്ധതികൾ ആവിഷ്കരിക്കാനും അവസരങ്ങൾ ഒരുക്കുകയാണ് ഫൊക്കാനയെന്ന് ജനറൽ സെക്രട്ടറി ഡോ കല ഷഹി വ്യക്തമാക്കി
പരസ്പര സഹകരണത്തോടെ പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കാൻ ഇത്തരം വേദികൾ നിമിത്തമാകുമെന്ന് കെ കെ എസ് പ്രസിഡന്റ് ടി എൻ ഹരിഹരൻ പറഞ്ഞു.
ഫൊക്കാനയുടെ കർമ്മപരിപാടികൾക്ക് കേരളീയ കേന്ദ്ര സംഘടനയുടെ പിന്തുണ ഉറപ്പാക്കിയാണ് ജനറൽ സെക്രട്ടറി മാത്യു തോമസ് പ്രതികരിച്ചത്
തുടർന്ന് നടന്ന ചർച്ചയിൽ അമേരിക്കയിൽ കാറപകടത്തിൽ പെട്ട് ഒരു മാസത്തിലധികമായി ആശുപത്രിയിൽ കഴിയുന്ന മുംബൈ മലയാളി യുവാവിന്റെ നിസ്സഹായാവസ്ഥ ലോക കേരള സഭാംഗം പി കെ ലാലി ഫൊക്കാന പ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തി. അമേരിക്കയിൽ സഹായത്തിന് ആരുമില്ലാതെ ചികിത്സയിൽ കഴിയുന്ന യുവാവിന് വേണ്ട സഹായങ്ങൾ ഫൊക്കാന ഭാരവാഹികൾ ഉറപ്പു നൽകി. കൂടാതെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന യുവാവിന്റെ താക്കുർളിയിലുള്ള കുടുംബത്തിന് സഹായമായി പതിനായിരം ഡോളറും ഫൊക്കാന വാഗ്ദാനം ചെയ്തു.
നാല്‍പ്പത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അമേരിക്കൻ സംഘടന വിദേശ മലയാളി കുടിയേറ്റത്തിന്റെ ചരിത്രം കൂടിയാണ് രേഖപ്പെടുത്തുന്നത്
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി