നോർത്ത് മഹാരാഷ്ട്രയിലെ നോർക്കയുടെ പ്രവർത്തനങ്ങൾ നാസിക് കേന്ദ്രീകരിച്ച് നടത്തണമെന്നും, ഇതിനായി ഓഫീസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചുമാണ് നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രതിനിധികൾ കത്ത് നൽകിയത്.
നവി മുംബൈ വാഷി കേരള ഹൌസിൽ ചേർന്ന പ്രവാസി സംഗമത്തിലാണ് എൻ.എം.സി.എ. ഭാരവാഹികൾ ചേർന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന് കത്ത് നേരിട്ട് കൈമാറിയത്. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് നോർക്ക വൈസ് ചെയർമാൻ എൻ എം സി എ പ്രതിനിധികളെ അറിയിച്ചു.
പ്രവാസികൾക്കായി വിഭാവനം ചെയ്ത പെൻഷൻ പദ്ധതിക്ക് അപേക്ഷകൾ നൽകുവാനുള്ള പ്രായപരിധി 70 വയസ്സായി ഉയർത്തണമെന്ന ആവശ്യവും നാസിക്കിലെ മലയാളികൾ മുന്നോട്ട് വച്ചു
കേരളാ സർക്കാരിന്റെ മേൽനോട്ടത്തിലുള്ള നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ മഹാരാഷ്‌ട്രാ പ്രാവാസി മലയാളി സംഘടന പ്രതിനിധി യോഗത്തിൽ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനെ കൂടാതെ .ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി , ജനറൽ മാനേജർ അജിത് കോളശ്ശേരി , എൻ ആർ കെ ഡവലപ്പ്മെൻറ് ഓഫീസർ ഷെമീം ഖാൻ എസ്.എച്ച് എന്നിവരും പങ്കെടുത്തു.
നാസിക് മലയാളി കൾച്ചറൽ അസോസിയേഷനെ (എൻ.എം.സി.എ) പ്രതിനിധീകരിച്ച് പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള, വർക്കിംഗ് പ്രസിഡന്റ് ജയപ്രകാശ് നായർ, ട്രഷറർ രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡന്റ് & പി.ആർ.ഓ. ഉണ്ണി വി. ജോർജ്ജ്, വൈസ് പ്രസിഡന്റ് വിശ്വനാഥൻ പിള്ള എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘടനാ ഭാരവാഹികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു മുംബൈയിൽ നടന്ന പ്രവാസി സംഗമം
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി