പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെയുടെ സംഗീത ജീവിതത്തിൽ ഭക്തിഗാനം മുതൽ ഡിസ്കോ വരെയുള്ള ആയിരക്കണക്കിന് ഗാനങ്ങളാണ് വിവിധ ഭാഷകളിലായി ആലപിച്ചിട്ടുള്ളത്. ഇതിഹാസ ഗായികക്ക് മഹാരാഷ്ട്ര ഭൂഷൺ – 2021′ പുരസ്‌കാരം സമ്മാനിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് , ഭാരതരത്‌ന സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള പ്രമുഖർ സന്നിഹിതരായിരുന്നു
മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ചേർന്ന് ആശാ ഭോസ്‌ലെയ്ക്ക് ‘മഹാരാഷ്ട്ര ഭൂഷൺ – 2021’ പുരസ്‌കാരം സമ്മാനിച്ചു
‘മഹാരാഷ്ട്ര ഭൂഷന്റെ’ മഹത്വം വർദ്ധിച്ചുവെന്നാണ് പുരസ്‌കാരം കൈമാറി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞത്
ഭോസ്‌ലെയുടെ 80 വർഷത്തെ നീണ്ട സംഗീത യാത്രയെ ഫഡ്‌നാവിസ് പ്രകീർത്തിച്ചു
ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ നേരിട്ടെങ്കിലും പാട്ടുകളിലൂടെ ആശാ ഭോസ്ലെ മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും പ്രചോദനം നൽകുകയുമാണെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
സംഗീതം തന്റെ ജീവിതത്തെ വളരെയധികം സമ്പന്നമാക്കിയെന്നും തന്റെ സംഗീത യാത്രയിൽ സംഗീതജ്ഞരും സഹഗായകരും നൽകിയ സംഭാവനകൾ മറക്കാനാവില്ലെന്നും പ്രശംസകൾക്ക് മറുപടിയായി ഭോസ്‌ലെ പറഞ്ഞു. ഇളയരാജ , ഏ ആർ റഹ്‌മാൻ തുടങ്ങിയവരുടെ പേരുകളും ആശ ചേർത്ത് വച്ചു
തന്റെ മാതാപിതാക്കൾക്കും ഇതേ പുരസ്‌കാരം കൂടി ലഭിച്ചിട്ടുണ്ടെന്നും തന്റെ സംഗീത ജീവിതത്തിലുടനീളം ഇവരുടെ അനുഗ്രഹമുണ്ടായിരുന്നെന്നും ആശ ഭോസ്ലെ പറഞ്ഞു.
- മുംബൈയിൽ പങ്കാളിയെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ വിട്ടു മാറാതെ അയൽവാസികൾ
- മുംബൈയിൽ അതിദാരുണ കൊലപാതകം; പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിൽ വേവിച്ചതായി കണ്ടെത്തി
- കെയർ ഫോർ മുംബൈ മെഡിക്കൽ ക്യാമ്പ് ജൂൺ 11ന് സാക്കിനാക്കയിൽ
- മുംബൈയിൽ കോളജ് വിദ്യാർഥിനിയുടെ നഗ്ന മൃതദേഹം ഹോസ്റ്റലിൽ കണ്ടെത്തി; അടിയന്തിര ഇടപെടൽ വേണമെന്ന് കോൺഗ്രസ്
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു