പൂനെ എം പി യും മുതിർന്ന ബിജെപി നേതാവുമായ ഗിരീഷ് ബാപട്ട് വിട പറഞ്ഞു

0

മുതിർന്ന ബിജെപി നേതാവ് ഗിരീഷ് ബാപത് അന്തരിച്ചു. 72 വയസ്സായിരുന്നു.പൂനെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

ഗിരീഷ് ബാപട്ട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) അംഗവും അഞ്ച് തവണ നിയമസഭാംഗവുമായിരുന്നു. 1983-ൽ പൂനെ മുനിസിപ്പൽ കോർപ്പറേഷന്റെ (പിഎംസി) ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം തുടർച്ചയായി മൂന്ന് തവണയാണ്.

ബാപ്പട്ടിന്‍റെ വിയോഗത്തിൽ പല പ്രമുഖരായ രാഷ്ട്രീയ നേതാക്കളും അനുശോചിച്ചു. പൂനെയിലെ മുതിർന്ന നേതാവിന്റെ നിര്യാണത്തിൽ പ്രദേശത്തെ നവോദയ, ഭാരത് ഭാരതി തുടങ്ങിയ മലയാളി സംഘടനകളും അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here