മഹാരാഷ്ട്രയിൽ കോവിഡ് കേസുകളിൽ കുതിച്ച് ചാട്ടം

0

മഹാരാഷ്ട്രയിൽ കോവിഡ് കേസുകളിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. സംസ്ഥാനം 694 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ പ്രതിദിന കോവിഡ് കേസുകളിൽ 63 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ബുള്ളറ്റിൻ പ്രകാരം കൊവിഡുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് മരണനിരക്ക് 1.82 ശതമാനമാണ്.

അതെ സമയം മുൻകരുതലിന്റെ ഭാഗമായി കോവിഡ് രോഗികൾക്കായി കൂടുതൽ കിടക്കകൾ തയ്യാറാക്കാൻ ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് നഗരസഭ അധികൃതർ നിർദ്ദേശം നൽകി കേസുകൾ വർദ്ധിക്കാൻ തുടങ്ങിയാൽ സ്വകാര്യ ആശുപത്രികളോട് തയ്യാറാകാനും അധികൃതർ ആവശ്യപ്പെട്ടു. കോവിഡ് രോഗികൾക്കായി ഘട്ടം ഘട്ടമായി 4,000 കിടക്കകൾ സജീവമാക്കാനാണ് ബിഎംസി തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here