നോർക്കാ പ്രവാസികാർഡ് അംഗത്വ കാമ്പയിൻ ഏപ്രിൽ 14ന് ചെമ്പൂരിൽ

0

ചെമ്പൂർ മലയാളി സമാജം, ബൈക്കുള്ള ലാൽബാഗ് മലയാളി സമാജം,ട്രോംബെ മലയാളി സാംസ്കാരിക സമിതി,പ്രോഗ്രസ്സീവ് ആർട്സ് ആൻഡ് കൾച്ചറൽ സെന്റർ ശിവാജി നഗർ, ഫെയ്മ മഹാരാഷ്ട്ര എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കേരളാ സർക്കാരിന്റെ നോർക്ക പ്രവാസികാർഡ് അംഗത്വ കാമ്പയിൻ ചെമ്പൂർ മലയാളി സമാജം ഓഫീസിൽ വെച്ച് 14.04.2023 രാവിലെ 10.30 മുതൽ ഉച്ചക്ക് 1മണി വരെ നടക്കും.

മുംബൈ നോർക്കാ ഡെവലപ്പ്മെന്റ് ഓഫീസർ ഷമീം ഖാൻ സാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ക്യാമ്പിൽ എല്ലാ മലയാളികൾക്കും പ്രവാസി കാർഡ് അംഗത്വത്തിനു വേണ്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

നോർക്കാ പ്രവാസി അംഗത്വ രജിസ്ട്രേഷനുവേണ്ടി .ആധാർകാർഡ്, ഫോട്ടോ കൂടാതെ അംഗത്വ ഫീസായി 372 രൂപയും അടക്കണം.

പ്രവാസി ഐഡി കാർഡ്, പ്രവാസികൾക്ക് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്നതിലുപരി ഒരു ഇൻഷുറൻസ് കാർഡും മറ്റ് സേവനങ്ങൾക്കുള്ള അടിസ്ഥാന രേഖയും കൂടിയാണ്.

പ്രവാസി കാർഡ് ഉള്ളവർക്ക് 3 വർഷത്തെ കാലാവധിയോട് കൂടി 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നതാണ്.

അപകടമരണം സംഭവിച്ചാൽ 4 ലക്ഷം രൂപയും, അപകടം മൂലം അംഗ വൈകല്യം സംഭവിച്ചാൽ 2 ലക്ഷം രൂപയും തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് കേരള സർക്കാർ നൽകുന്നതാണ്.

പ്രവാസി കാർഡിന് മൂന്ന് വർഷത്തേയ്ക്കുള്ള രെജിസ്ട്രേഷൻ ഫീയായി 372/- രൂപയാണ് നൽകേണ്ടത്.

കേരളത്തിന്‌ പുറത്ത് 2വർഷത്തിൽ കൂടുതൽ കേരളത്തിന്‌ പുറത്ത് താമസം ആക്കിയ, 18 മുതൽ 70 വയസ്സ് വരെ പ്രായം ഉള്ള എല്ലാ പ്രവാസി മലയാളികൾക്കും തിരിച്ചറിയൽ കാർഡ് എടുക്കാവുന്നതാണ്.

ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, കേരളത്തിന്‌ പുറത്ത് താമസം തെളിയിക്കുന്ന രേഖ (ആധാർ കാർഡ്, വാട്ടർ ബിൽ, ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ മുതലായവയിൽ ഏതെങ്കിലും ഒന്ന് ) എന്നിവയാണ് രജിസ്ട്രേഷന് ആവശ്യമായിട്ടുള്ളത്.

പ്രവാസി ഐഡി കാർഡ് എടുത്തശേഷം, 18നും 60നും ഇടയിൽ പ്രായമുള്ള ഗവർമെന്റ് സർവീസിൽ ഒഴികെയുള്ളവർക്ക് പ്രവാസി പെൻഷൻ പദ്ധതിയിലും ചേരാവുന്നതാണ്

മാസം 200 രൂപ വീതം അടച്ചാൽ 60 വയസ് മുതൽ മാസം 3000 രൂപ വീതം പെൻഷനും ലഭിക്കുന്നതാണ്.

55 വയസിനു ശേഷമാണ് പെൻഷൻ പ്ലാനിൽ ചേരുന്നതെങ്കിൽ 5 വർഷത്തിനു ശേഷം പെൻഷൻ ലഭിച്ചു തുടങ്ങുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്

കെ.വി പ്രഭാകരൻ (പ്രസിഡണ്ട്) 86523 05860, ഗിരീഷ് കൃഷ്ണൻ (സെക്രട്ടറി) 8779500071, ചെമ്പൂർ മലയാളി സമാജം.

P. രാധാകൃഷ്ണൻ (ജനറൽ സെക്രട്ടറി) 9969728435. പി. പി. അശോകൻ 9594950070. ബൈക്കുള്ള ലാൽ ബാഗ് മലയാളി സമാജം.

വേണുരാഘവൻ (സെക്രട്ടറി) 98214 75533 – ട്രോംബെ മലയാളി സാംസ്കാരിക സമിതി

രാജൻ വാഴപ്പിള്ളി (പ്രസിഡണ്ട്) 77108 90175 , പ്രോഗ്രസ്സീവ് ആർട്സ് ആൻഡ് കൾച്ചറൽ സെന്റർ, ശിവാജി നഗർ

ശിവപ്രസാദ് കെ നായർ (സെക്രട്ടറി) 97699 82960, ഫെയ്മ മഹാരാഷ്ട്ര മുംബൈ സോണൽ

കെ.വൈ സുധീർ (ജനറൽ കൺവീനർ) 94224 94264, ഫെയ്മ യാത്ര – കാരുണ്യ സഹായവേദി മഹാരാഷ്ട്ര

LEAVE A REPLY

Please enter your comment!
Please enter your name here