കേരള കാത്തലിക് അസോസിയേഷൻ അന്നദാനം നടത്തി

0

കേരള കാത്തലിക് അസോസിയേഷൻ ( അംബർ നാഥ് ) ഓശാനയോടനുബന്ധിച്ച് അംബർനാഥ്,ബദ്ലാപൂർ, ഹാജി മലങ്ങ് എന്നിവിടങ്ങളിലെ ആതുര കേന്ദ്രങ്ങളിലെ 350 അംഗങ്ങൾക്ക് അന്നദാനം നടത്തി. ഇതിനു പുറമെ ഫാത്തിമ സ്കൂളിൽ വച്ച് 180 പേർക്കും തെരുവോരങ്ങളിൽ കഴിയുന്ന 65 സാധുക്കൾക്കും ഭക്ഷണം വിതരണം ചെയ്തു.

ഫാദർ നെൽസൺ റെബെയ്റോ (സഹ വികാരി, ഫാത്തിമ പള്ളി, അംബർനാഥ് ), ഫാദർ നിക്സൻ പള്ളൻ ( വികാരി, സേക്രഡ് ഹാർട്ട്‌ ചർച്ച്, അംബർനാഥ്) എന്നിവരുടെ കാർമികത്വത്തിൽ നടത്തിയ അന്നദാനത്തിന് ശ്രീ എബ്രഹാം ലുക്കോസ് ( പ്രസിഡന്റ്‌, കെ. സി. എ. മുംബൈ ), കെ. സി. എ. അംബർനാഥ് ഭാരവാഹികളായ മെൽവിൻ ആന്റണി, സണ്ണി സോളമൻ, കെ. ജെ. വർഗീസ്, ആൽഫി തോമസ് (എക്സിക്യൂട്ടീവ് കമ്മിറ്റി ), ജെയിംസ് കുട്ടി ഈപ്പൻ, സുനിൽ ദാസ് ( സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി, മുംബൈ ) കെ. സി. എ. അംബർനാഥ് മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here