ലുങ്കി ഡാൻസുമായി ബോളിവുഡ് താരം സൽമാൻ ഖാനും

0

ലുങ്കി ഡാൻസുമായി ബോളിവുഡ് താരം സൽമാൻ ഖാനും. പുതിയ ചിത്രമായ കിസി കാ ഭായ് കിസി കി ജാൻ എന്ന ചിത്രത്തിലാണ് യെന്റമ്മ എന്ന ഗാനത്തിന് ചുവട് വച്ച് സൽമാൻ ഖാനും വെങ്കിടേഷും മുണ്ട് മടക്കി കുത്തി ആരാധകരെ ആവേശത്തിലാക്കുന്നത്. ചെന്നൈ എക്സ്പ്രസ്സിലെ ഷാരൂഖ് ഖാന്റെ ലുങ്കി ഡാൻസിനെ ഓർമിപ്പിക്കുന്ന ഗാനം ഇന്ന് പുറത്തിറങ്ങി അഞ്ചു മണിക്കൂറിനുള്ളിൽ മുപ്പത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയത്

ചെന്നൈ എക്സ്പ്രസിലെ ഷാരൂഖ് ഖാൻ ഗാനത്തെ ഓർമിപ്പിച്ചാണ് സൽമാൻ ഖാനും ലുങ്കി ഡാൻസുമായി ശ്രദ്ധ നേടുന്നത്

തെന്നിന്ത്യൻ താരം വെങ്കിടേഷിനൊപ്പം സൽമാൻ ഖാൻ തന്റെ സ്വതസിദ്ധമായ താളത്തിൽ നൃത്തം ചെയ്താണ് ട്രാക്ക് ആരംഭിക്കുന്നത്.

തെലുങ്ക് സ്‌റ്റൈലില്‍ കളര്‍ ഫുള്‍ ആയാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്.

ഗാനത്തിന്റെ ഏറ്റവും ഒടുവിലെത്തിയാണ് rrr താരം റാം ചരൺ ആരാധകരെ ആവേശത്തിലാക്കുന്നത്

പൂജ ഹെഗ്‌ഡെ, ഷെഹ്‌നാസ് ഗിൽ, രാഘവ് ജുയൽ, പാലക് തിവാരി എന്നിവരും ഗാനത്തിലുണ്ട്.

ഇന്ത്യൻ സിനിമയിൽ അടുത്ത കാലത്തിറങ്ങിയ ചടുലൻ താളവും ദൃശ്യ മികവുമാണ് സൽമാൻ ഖാനും വെങ്കിടേഷും രാം ചരണും പങ്കിടുന്നത്

വിശാൽ ദദ്‌ലാനിയും പായൽ ദേവും ചേർന്നാണ് യെന്റമ്മ എന്ന ഗാനം ആലപിച്ചിരിക്കുന്നത്, ഷബീർ അഹമ്മദിന്റെതാണ് വരികൾ.

LEAVE A REPLY

Please enter your comment!
Please enter your name here