പതിനൊന്നാം മലയാളോത്സവം സമാപനം ഏപ്രിൽ 9ന്; പ്രൊഫ ആർ രാംകുമാർ മുഖ്യാതിഥി

0

ലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനൊന്നാം മലയാളോത്സവത്തിന് ഏപ്രിൽ 9, ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ ചെമ്പൂർ ആദർശ് വിദ്യാലയത്തിൽ പരിസമാപ്തി കുറിക്കും. സമാപന സമ്മേളനത്തില്‍ കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് അംഗം പ്രൊഫ ആർ രാംകുമാർ മുഖ്യാതിഥിയായിരിക്കും.
കേന്ദ്ര മലയാളോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണം സമാപന സമ്മേളനത്തില്‍ വച്ച് നടത്തുന്നതാണ്. തുടര്‍ന്ന്, കേന്ദ്ര തലത്തില്‍ സമ്മാനാര്‍ഹമായ കലാപരിപാടികള്‍ വിവിധ മേഖലകളിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കും.

2012 മുതല്‍ വര്‍ഷം തോറും മുംബൈ മലയാളികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്ന കലോത്സവമാണ് മലയാളോത്സവം. മലയാളനാടിന്റെ തനതായ സംസ്കാരവും പൈതൃകകലകളും പരിപോഷിപ്പിക്കുന്നതിനും യുവതലമുറയെ ഈ കലകളോടടുപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ മുംബൈയിൽ നടക്കുന്ന മലയാളോത്സവം മുംബൈ മലയാളികളുടെ സ്വന്തം കലോത്സവമായി മാറി കഴിഞ്ഞു.

മലയാളോത്സവത്തിൽ യുവ തലമുറയുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമാണ്. മേഖലകളുടെയും കേന്ദ്രകമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങളിളും യുവാക്കളുടെ പ്രാതിനിധ്യം ശ്ലാഘനീയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here