അനിൽ ആൻറ്റണിയുടെ ബി ജെ പി പ്രവേശനം; പ്രതികരിച്ച് മഹാരാഷ്ട്ര പി സി സി ജനറൽ സെക്രട്ടറി ജോജോ തോമസ്

0

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ കെ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നതിന് പുറകെ പ്രതികരണവുമായി മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ്.

പെസഹാ വ്യാഴാഴ്ച തന്നെ ഇതിനായി തിരഞ്ഞെടുത്തത് നന്നായിയെന്നും യേശു ക്രിസ്തുവിനെ ഒറ്റി കൊടുത്ത യൂദാസിനെ ലോകം ഓർക്കുന്ന ദിവസം കൂടിയാണിതെന്നും ജോജോ തോമസ് പറഞ്ഞു. ബി.ജെ പി യുടെ സ്ഥാപകദിനവും പെസഹാ ദിവസം തന്നെ വന്നതും കാവ്യനീതിയാണെന്നും ജോജോ കൂട്ടിച്ചേർത്തു.

യൂദാസുമാരെ കൊണ്ട് ശക്തിപ്പെട്ട പ്രസ്ഥാനത്തിന് അതിനേക്കാൾ പറ്റിയ ദിവസമെത്താനുള്ളതെന്നാണ് ജോജോ ചോദിക്കുന്നത്.

അനിൽ ആന്റണിയുടെ തീരുമാനം പാർട്ടിയെ ബാധിക്കില്ലെന്നും ജോജോ തോമസ് വ്യക്തമാക്കി . .

LEAVE A REPLY

Please enter your comment!
Please enter your name here