മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി മലയാളി സമാജങ്ങൾ കേന്ദ്രീകരിച്ച് സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈ തുടങ്ങി വച്ച സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ അടുത്ത ഘട്ടം അംബർനാഥിൽ സംഘടിപ്പിക്കുന്നു. കെയർ4മുംബൈയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ക്യാമ്പ് അംബർനാഥ് എസ് എൻ ഡി പി യോഗത്തിന്റെയും, അംബർനാഥ് മലയാളി സമാജത്തിന്റെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. അംബർനാഥ് നവരെ പാർക്കിലെ എസ് എൻ ഡി പി യോഗം ഗുരുമന്ദിരത്തിൽ ഏപ്രിൽ 16 ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പ് സ്ഥലം എം എൽ എ ബാലാജി കിണിക്കർ ഉൽഘാടനം ചെയ്യും
രക്തപരിശോധനകൾ, ഇസിജി, തുടങ്ങിയ മെഡിക്കൽ പരിശോധനകൾ കൂടാതെ ഡോക്ടർ കൺസൾട്ടേഷൻ അടക്കമുള്ള സൗകര്യങ്ങളാണ് അപ്പോളോ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യമായി പ്രാപ്തമാക്കുന്നതെന്ന് . കെയർ ഫോർ മുംബൈ സെക്രട്ടറി പ്രിയ വർഗീസ് പറഞ്ഞു.
ജീവിതശൈലി രോഗങ്ങൾ വർധിച്ച് വരുന്ന കാലത്ത് വൈദ്യ പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് മുംബൈയിലെ പ്രമുഖ ആശുപത്രിയുമായി സഹകരിച്ച് ഒരു വർഷം നീളുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് കെയർ ഫോർ മുംബൈ തുടക്കമിടുന്നതെന്ന് പ്രസിഡന്റ് എം കെ നവാസ് വ്യക്തമാക്കി.
ഇതിനാവശ്യമായ ചിലവുകളും മെഡിക്കൽ സംഘവുമായുള്ള ഏകോപനവും കെയർ ഫോർ മുംബൈ നിർവ്വഹിക്കും. അതെ സമയം സ്ഥലവും പരിശോധന ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കുകയുമാണ് ബന്ധപ്പെട്ട സമാജങ്ങളുടെ ഉത്തരവാദിത്തം
മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള മലയാളി സമാജങ്ങളും സംഘടനകളുമായി സഹകരിച്ചായിരിക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക.
കെയർ4മുംബൈയുടെ നേതൃത്വത്തിലുള്ള ആദ്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസമാണ് നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചത്.
CARE4MUMBAI MEDICAL CAMP IN ASSOCIATION WITH APPOLLO HOSPITAL
BLOOD TESTS
1) Anaemia, CBC
2) General – FBS
3) Heart – LIPID PROFILE
4) Liver- SGPT
5) Kidney- CREATININE, eGFR
6) Urine routine
7) Bone & Joint- Uric Acid
SPECIAL TESTS
8) Bone Mineral Density
9) ECG
GENERAL CHECK UP FOR ALL
1) Random Blood Sugar (Diabetes) strip method
2) Blood pressure
3) Height, Weight, Body Mass Index
4) Eye check up
5) Doctor consultation
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി