കേരള പ്യൂപ്പിൾസ് എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള മുംബൈയിലെ ആദ്യ കാല മലയാളി വിദ്യാലയമായ ചെമ്പൂർ ആദർശവിദ്യാലയത്തിൽ പൂർവവിദ്യാർഥി കൂട്ടായ്മ സി.സി.ടി.വി. സ്ഥാപിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ സ്കൂളിൽ നടന്നു.
ആദർശവിദ്യാലയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ശശി ദാമോദരൻ, വൈസ് പ്രസിഡന്റ് ടി. കെ. രാജൻ, വൈസ് ചെയർപേഴ്സൺ പെട്രസ ഫെർണാണ്ടസ്, സെക്രട്ടറി ചന്ദമോഹനൻ, ജോ. സെക്രട്ടറി അജയൻ എന്നിവരും ചേർന്നാണ് നിർവഹിച്ചത്.

വികസനത്തിന്റെ ഭാഗമായാണ് പഠനമുറികളിൽ സി.സി.ടി.വി. സ്ഥാപിച്ചു നൽകിയതെന്ന് ശശി ദാമോദരൻ പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ പഠന സഹായത്തിന്നുള്ള സാമ്പത്തിക സഹായത്തിന്റെ ചെക്കും, രേഖകളും കെ.പി.ഇ.എസിന്റെ ആക്ടിങ്ങ് ജനറൽ സെക്രട്ടറി കെ.പവിത്രനും ആദർശ വിദ്യാലയത്തിന്റെ അധ്യാപകരായ രാധിക ലോഹിതാക്ഷൻ, ശ്രീലതനായർ, ഷീനാ അനൂപ് എന്നിവർക്ക് കൈമാറി.
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം