പാക് കടലിടുക്ക് നീന്തിക്കടന്ന് 45കാരിയുടെ സാഹസിക ദൗത്യം

0

പാക് കടലിടുക്ക് നീന്തിക്കടന്ന് 45 കാരിയായ മീനാക്ഷി അഹൂജ. 11 മണിക്കൂർ കൊണ്ടാണ് പ്രതികൂല കാലാവസ്ഥയും അടിയൊഴുക്കും അപകടകാരികളായ കടൽജീവികളെയും അതിജീവിച്ച് മീനാക്ഷി ചരിത്രത്താളുകളിലേക്ക് നീന്തിക്കയറിയത്.

ഡൽഹി ലേഡി ശ്രീരാം കോളേജിലെ ഫിസിക്കൾ എജ്യുക്കേഷൻ പ്രഫസറായ മീനാക്ഷി അഹൂജയാണ് സാഹസിക ദൗത്യം ഏറ്റെടുത്തത്

11 മണിക്കൂർ കൊണ്ട് പ്രതികൂല കാലാവസ്ഥയും അടിയൊഴുക്കും അപകടകാരികളായ കടൽജീവികളെയും അതിജീവിച്ച് മീനാക്ഷി നീന്തിക്കയറിയത് ചരിത്രത്താളുകളിലേക്കാണ്

ഇന്ത്യാ – ലങ്ക അതിര്‍ത്തിയിലെ പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളിയായ എസ് പി മുരളീധരനാണ് മീനാക്ഷിയുടെ ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്

ഇന്ത്യൻ സമയം രാത്രി പത്തരക്ക് ജാഫ്നയ്ക്കടുത്ത് തലൈമന്നാറില്‍ നീന്താൻ തുടങ്ങി. രാവിലെ 9.45ന് ഇൻഡ്യയിലെ ധനുഷ് കോടിയിലെത്തുമ്പോൾ തമിഴ്നാട് സ്വിമ്മിങ്ങ് അസ്സോസ്സിയേഷനാണ് വരവേറ്റത് രാമേശ്വരം കസ്റ്റംസ് ഒഫിസർ എസ് സമ്പത്ത് അടക്കമുള്ള പ്രമുഖർ ഉപഹാരം നല്കി അനുമോദിച്ചു

ഇന്ത്യന്‍-ശ്രീലങ്ക നേവിയുടെയും ഇരുസര്‍ക്കാരുകളുടെയും അംഗീകാരത്തോടെയും സാങ്കേതിക സഹായത്തോടെയായിരുന്നു ദൗത്യം

അമേരിക്കയിലെ കാറ്റലീന കടലിടുക്കാണ് മീനാക്ഷിയുടെ അടുത്ത ലക്ഷ്യം

LEAVE A REPLY

Please enter your comment!
Please enter your name here