എയ്‌മ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് വിതരണവും ലഹരി വിരുദ്ധ ബോധവത്കരണവും നടന്നു

0

ആൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) മഹാരാഷ്ട്ര യൂണിറ്റിന്റെ എയ്മ പോൾ ഡിക്ലൂസ്സ് മെമ്മോറിയൽ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് വിതരണവും എയ്മ നാഷണൽ കമ്മിറ്റിയുടെ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രഭാഷണവും നടന്നു. ഏപ്രിൽ 16, 2023, ഞായറാഴ്ച രാവിലെ 10.30 ന് പവായ് ഇംഗ്ലീഷ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ അസി. പോലീസ് കമ്മിഷണർ ഭരത് കുമാർ സൂര്യവൻഷി മുഖ്യാതിഥിയായിരുന്നു.

എയ്‌മ പ്രസിഡന്റ് റ്റി.എ. ഖാലിദ് അധ്യക്ഷത വഹിച്ചു.. എയ്മ സെക്രട്ടറി കെ.ടി. നായർ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു.

മുംബൈയിലെ മറോൾ നാരായണ ഈ- ടെക്നോ സ്കൂളിലെ ഉയർന്ന മാർക്ക് വാങ്ങി പാസ്സായ പന്ത്രാണ്ടാം ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ ധ്രൂവ് നാരായണനാണ് ഈ വർഷത്തെ എയ്മ പോൾ ഡിക്ലൂസ്സ് മെമ്മോറിയൽ എഡൂക്കേഷൻ അവാർഡിന് അർഹനായത്. ധ്രുവിന് വേണ്ടി പിതാവാണ് പിതാവ് പുരസ്‌കാര മെമോന്റയും ക്യാഷ് അവാർഡും പ്രശസ്തിപത്രവും നല്കി ഏറ്റു വാങ്ങിയത് .

തുടർന്ന് കോവിഡ് കാലത്ത് പവായ് ഹൈസ്ക്കൂളിൽ ഫീസ് അടക്കാൻ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന രക്ഷിതാക്കൾക്ക് വേണ്ടി ഒരു കോടിയിലധികം ഫണ്ട് സ്വരൂപിച്ച് കുട്ടികളുടെ ഫീസ് അടക്കാൻ സഹായിച്ച പവായ് ഹൈസ്ക്കൂൾ പ്രിൻസിപ്പൽ ഷേർളി ഉദയകുമാറിനെ എയ്‌മ മഹാരാഷ്ട്ര ആദരിച്ചു. അസി. പോലീസ് കമ്മിഷണർ ഭരത് കുമാർ സൂര്യ വൻഷി ഷേർളിക്ക് പുരസ്‌കാരം സമ്മാനിച്ചു.

നാഷണൽ സിനിയർ വൈസ് പ്രസിഡന്റ് ഡോ. അപ്രേൻ, നാഷണൽ ഉപദേഷ്ടാവ് ഉപേന്ദ്ര മേനോൻ, നാഷണൽ മഹിള ചെയർ പേഴ്സൺ അഡ്വ.പ്രേമ മേനോൻ, ചെയർ പേഴ്സൺ അഡ്വ. പത്മ ദിവാകർ, കൺവീനർ എ.എൻ ഷാജി, വനിതാ കൺവീനർ രാഖി സുനിൽ, വനിത ചെയർ പേഴ്സൺ സുമ മുകുന്ദൻ, കമ്മിറ്റി അംഗങ്ങളായ റ്റി. മാധവൻ, സുനിൽ കുമാർ എന്നിവർ ചേർന്ന് മറ്റ് വിശിഷ്ടാതിഥികളെയും പെയിന്റിംഗ് അവാർഡ് ജേതാക്കളെയും ആദരിച്ചു.

ലഹരി വിരുദ്ധ പെയിന്റിംഗിന് ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.

എയ്‌മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപരിയായി നിലവിലെ സാഹചര്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണം ശക്തമാക്കേണ്ടതിന്റെ അനിവാര്യത കണക്കിലെടുത്താണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത സെമിനാറിൽ പ്രഗത്ഭരായ റെയ്ന കത്രി തണ്ടൻ, അസി. പോലീസ് കമ്മിഷണർ ഭരത് കുമാർ സൂര്യ വൻഷി, പ്രിൻസിപ്പൽ ഷെർലി ഉദയകുമാർ, ഡോ. സ്വാതി ഭരത്കുമാർ സൂര്യ വർഷി, ഡോ.പി.ജെ അപ്രേൻ, എന്നിവർ ലഹരി വിരുദ്ധ ബോധവത്കരണ പ്രഭാഷണം നടത്തി.

ചടങ്ങിൽ പതിനൊന്നോളം കുട്ടികൾ കുടകളിൽ വരച്ച ലഹരിക്കെതിരെയുള്ള ചിത്രമത്സരം പ്രേക്ഷക പ്രശംസ നേടി.

എയ്‌മ ഖജാൻജി കോമളൻ വിശിഷ്ടാഥിതികൾക്ക് നന്ദി പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here