കെയർ ഫോർ മുംബൈ റംസാൻ കിറ്റ് വിതരണം; ബോംബെ കേരള മുസ്‌ലിം ജമാഅത്ത് ഓഫീസിൽ തുടക്കം കുറിച്ചു

0

പരിശുദ്ധ റംസാൻ മാസത്തോടനുബന്ധിച്ച് നടന്ന ബോംബെ കേരള മുസ്‌ലിം ജമാഅത്ത് ഇഫ്‌താർ സംഗമത്തിൽ കെയർ 4 മുംബൈ യുമായി സഹകരിച്ചു നടത്തി വരുന്ന റംസാൻ കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം മുംബൈയിൽ ഡോൺഗ്രി ജമാഅത്ത് ഹെഡ് ഓഫീസിൽ അസീം മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ജമാഅത്ത് വൈസ് പ്രസിഡണ്ട്‌ V K സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു. ജമാഅത്ത് മുഖ്യ രക്ഷാധികാരി ടി എ ഖാലിദ് യോഗം ഉത്ഘാടനം ചെയ്തു.

കെയർ 4 മുംബൈ പ്രസിഡന്റ് എം കെ നവാസ് കിറ്റ് വിതരണത്തിന്റെ ഉത്ഘാടനം നിർവഹിച്ചു . ജമാഅത്ത് സെക്രട്ടറിമാരായ സിദ്ധീഖ് P V, ഹനീഫ കോബനൂർ, ഉപമുഖ്യ രക്ഷധികാരി ഹംസ ഘാട്കോപ്പർ, സി എച്ച് അബ്ദു റഹ്മാൻ, T V K അബ്ദുള്ള, അബ്ദുൽ കരീം, പ്രിയ വർഗീസ്, പ്രേംലാൽ, സുനിൽ കുമാർ, മെരിഡിയൻ വിജയൻ, മനോജ്‌ മാളവിക, രാംദാസ്, അസിസ് തുടങ്ങിയവർ സംസാരിച്ചു..

കെയർ ഫോർ മുംബൈ റംസാൻ കിറ്റുകളുടെ വിതരണം ഖൈറാണി റോഡ്, സാകിനാക്ക ബാന്ദ്ര കൂടാതെ
ജമാഅത്ത്‌ ബ്രാഞ്ച് ഓഫീസൂകളിലും വരും ദിവസങ്ങളിലായി നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here