കെയർ ഫോർ മുംബൈ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ രണ്ടാം ഘട്ടം അംബർനാഥിൽ സംഘടിപ്പിച്ചു

0

മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി മലയാളി സമാജങ്ങൾ കേന്ദ്രീകരിച്ച് സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈ തുടങ്ങി വച്ച സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ രണ്ടാം ഘട്ടം അംബർനാഥിൽ സംഘടിപ്പിച്ചു

അംബർനാഥ് എസ് എൻ ഡി പി യോഗത്തിന്റെയും, അംബർനാഥ് മലയാളി സമാജത്തിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

രാവിലെ നടന്ന ഉത്ഘാടന ചടങ്ങിൽ എസ് എൻ ഡി പി യോഗം പ്രസിഡന്റ് എം പി അജയകുമാർ അധ്യക്ഷത വഹിച്ചു.

കെയർ ഫോർ മുംബൈ പ്രസിഡന്റ് എം കെ നവാസ്, ട്രഷറർ പ്രേംലാൽ, ലോക കേരള സഭാംഗം പി കെ ലാലി , അംബർനാഥ് മലയാളി സമാജം ട്രഷറർ കൃഷ്ണകുമാർ ബി മേനോൻ , മനോജ് മാളവിക, രാംദാസ് മേനോൻ കൂടാതെ മോഹൻദാസ് ഷണ്മുഖൻ, രാജൻ, എന്നിവർ വേദി പങ്കിട്ടു. ചടങ്ങിൽ അംബർനാഥ് മലയാളി സമാജത്തിന്റെ അഭ്യർഥന പ്രകാരം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന മലയാളി കുടുംബത്തിന് കെയർ ഫോർ മുംബൈ ചികിത്സാ സഹായം കൈമാറി

മുംബൈ പോലുള്ള തിരക്ക് പിടിച്ച നഗരത്തിൽ ജീവിതശൈലി രോഗങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ
ഇത്തരം ക്യാമ്പുകളുടെ പ്രാധാന്യം വളരെ വലുതാണെന്ന് അജയകുമാർ പറഞ്ഞു

രക്തപരിശോധനകൾ, ഇസിജി, തുടങ്ങിയ മെഡിക്കൽ പരിശോധനകൾ കൂടാതെ ഡോക്ടർ കൺസൾട്ടേഷൻ അടക്കമുള്ള സൗകര്യങ്ങളാണ് അപ്പോളോ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യമായി പ്രാപ്തമാക്കിയത്

മുംബൈയിൽ ഒരു വർഷം നീളുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാനാണ് കെയർ ഫോർ മുംബൈ പദ്ധതിയെന്ന് പ്രസിഡന്റ് എം കെ നവാസ് വ്യക്തമാക്കി. വിവിധ മലയാളി സംഘടനകളുമായി സഹകരിച്ചായിരിക്കും ഏകോപനം നിർവഹിക്കുക.

ഇതിനാവശ്യമായ ചിലവുകളും മെഡിക്കൽ സംഘവുമായുള്ള ഏകോപനവും കെയർ ഫോർ മുംബൈ നിർവ്വഹിക്കും. അതെ സമയം സ്ഥലവും പരിശോധന ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കുകയുമാണ് ബന്ധപ്പെട്ട സമാജങ്ങളുടെ ഉത്തരവാദിത്തം

കെയർ4മുംബൈയുടെ നേതൃത്വത്തിലുള്ള ആദ്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസമാണ് നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here