പ്രമുഖ മോഹിനിയാട്ടം നര്‍ത്തകി ഡോ. നീനാപ്രസാദിന്റെ മോഹിനിയാട്ടം ബാന്ദ്ര കുര്‍ള കോംപ്ളക്സിലെ നീതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ ഏപ്രിൽ 25 ന് നടക്കും. ദ് ക്യൂബ് തീയറ്ററിലാണ് സമ്മോഹനാ – എ മോഹിനിയാട്ടം ഈവ്നിങ് എന്ന പരിപാടി നടക്കുന്നത്. വൈകിട്ട് ഏഴര മുതല്‍ ആരംഭിക്കും. ബാന്ദ്ര കുര്‍ള കോംപ്ളക്സില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കള്‍ച്ചറല്‍ സെന്ററില്‍ തുടര്‍ച്ചയായി നടക്കുന്ന ക്ളാസിക്കല്‍ ഫെസ്റ്റിവല്‍സിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സംഗീതത്തിന് പ്രാധാന്യം നല്‍കിയുള്ള മോഹിനിയാട്ട കച്ചേരിയാണ് സമ്മോഹനമെന്ന് ഡോ. നീനാപ്രസാദ് പറഞ്ഞു. രണ്ടു വ്യത്യസ്ത തീമുകളാണ് പരിപാടിയില്‍ അവതരിപ്പിക്കപ്പെടുന്നത്. സര്‍വംസഹയായ ഭൂമിയാണ് ആദ്യത്തെ തീം. എല്ലാത്തിന്റെയും വിളനിലമായ അമൂല്യമായ ജീവദായകമായ ഭൂമി മനുഷ്യന്റെ എല്ലാ ആര്ത്തികള്ക്കുമപ്പുറം സംരക്ഷിക്കപ്പെടേണ്ടതാണെന്ന സന്ദേശം നൃത്തത്തിലൂടെ അവതരിപ്പിക്കുന്നു. രണ്ടാമത്തേത്, വൈജയന്തിമാലയിലൂടെ പ്രശസ്തമായ അമ്രപാലിയുടെ കഥ സമകാലിക സാഹചര്യങ്ങളുടെ പുതിയ ഭാവുകത്വത്തില്‍ അവതരിപ്പിക്കുന്നു. ചൊല്‍ക്കെട്ടും തില്ലാനയും അഷ്ടപദിയും ഈ കച്ചേരിയുടെ ഭാഗമായി അവതരിപ്പിക്കപ്പെടുമെന്ന് ഡോ. നീനാ പ്രസാദ് പറഞ്ഞു. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ് Click here to book in advance
Event: Sammohana: A Mohiniyattam Evening
Date : April 25, 2023 at 7.30 pm
Venue : The Cube, Nita Mukesh Ambani Cultural Centre
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം