ആരാധകരെ ആവേശത്തിലാക്കി ബോളിവുഡ് സൂപ്പർതാരങ്ങൾ

0

ഈദ് ആഘോഷത്തിന്റെ ഭാഗമായി തങ്ങളുടെ വസതികൾക്ക് പുറത്ത് തടിച്ചുകൂടിയ ആരാധകരെ നേരിട്ടെത്തിയാണ് സൂപ്പർ താരങ്ങൾ അഭിവാദ്യം ചെയ്തത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആരാധകരാണ് ഇഷ്ട താരങ്ങളെ കാണാൻ ഇവരുടെ വസതികൾക്ക് മുന്നിൽ മണിക്കൂറുകൾ കാത്ത് നിന്നത്

മുംബൈയിലെ ബാന്ദ്രയിലാണ് ബോളിവുഡ് സൂപ്പർ താരങ്ങളായ സൽമാൻ ഖാനും ഷാരൂഖ് ഖാനും താമസിക്കുന്നത്

ബാന്ദ്ര വെസ്റ്റിലുള്ള ബൈറാംജി ജീജീഭോയ് റോഡിലെ ബാൻഡ്‌സ്റ്റാൻഡിലാണ് സൽമാൻ താമസിക്കുന്ന ഗാലക്‌സി അപാർട്മെന്റ് . വീടിന്റെ ബാൽക്കണിയിൽ നിന്നാണ് സൽമാൻ ഖാനും നിർമ്മാതാവും തിരക്കഥാകൃത്തുമായ പിതാവ് സലിം ഖാനും ആരാധകർക്ക് ഈദ് ആശംസകൾ നേർന്നത് .

അതെ സമയം ബാന്ദ്രയിലെ കടലിനോട് ചേർന്നുള്ള ലാൻഡ്‌സ് എൻഡിലാണ് പത്താൻ താരം ഷാരൂഖ് ഖാന്റെ ബംഗ്ലാവ്

മന്നത്തിന് മുൻവശം പ്രത്യേകം തയ്യാറാക്കിയ ഗാലറിയിൽ നിന്നാണ് താരം ഇളയ മകൻ അബ്രാം ഖാനൊപ്പം ആരാധകർക്ക് ഈദ് ആശംസകൾ നേർന്നത്

നൂറു കണക്കിന് ആരാധകരാണ് രാവിലെ മുതൽ താരങ്ങളെ ഒരു നോക്ക് കാണുവാൻ വിവിധഭാങ്ങളിൽ നിന്നായി എത്തിയത് . കൈവീശി അഭിവാദ്യം ചെയ്തും കൂപ്പുകൈകളോടെയുമാണ് താരങ്ങൾ ആരാധകരെ ആവേശത്തിലാക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here