മഹാരാഷ്ട്രയിൽ താനെ ജില്ലയിലെ ഭീവണ്ടിയിൽ കെട്ടിട ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു.
കൂടുതൽ ആളുകൾ കെട്ടിടാവിശിഷ്ടങ്ങളിക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് താനെ ദുരന്ത നിവാരണ സേന പറയുന്നത്.
ഭീവണ്ടിയിൽ വാൽപാഡ മേഖലയിലെ കെട്ടിടത്തിൽ നാലു കുടുംബങ്ങളും താഴെ ഗോഡൗണിൽ ജോലി ചെയ്തിരുന്നവരുമാണ് അപകടത്തിൽ പെട്ടത്
ഏകദേശം 10 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന് മുകളിൽ അടുത്തിടെ സ്ഥാപിച്ച മൊബൈൽ ടവറിന്റെ ഭാരം എടുക്കാൻ കഴിയാതെ പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
ശരിയായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഗോഡൗണിന് മുകളിൽ താമസ സ്ഥലങ്ങൾ പണിതിരിക്കുന്നതെന്ന് മന്ത്രി കപിൽ പാട്ടീലും ചൂണ്ടിക്കാട്ടി
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ സംഭവ സ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു, പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും.
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു
- കനൽത്തുരുത്തുകൾ; സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നാടിയ നാടകമെന്ന് പ്രശസ്ത എഴുത്തുകാരി മാനസി
- മുംബൈ ഡൽഹി ആഡംബര വിനോദസഞ്ചാര ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി