കടുത്ത സാമ്പത്തിക പ്രതിസന്ധി; ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് വിമാന സർവീസുകൾ റദ്ദാക്കി

0

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് വിമാന സർവീസുകൾ റദ്ദാക്കി. 3 ദിവസത്തെ വിമാന സര്‍വീസുകൾ റദ്ദാക്കിയതായാണ് കമ്പനി അറിയിച്ചതെങ്കിലും നിലവിലെ സാഹചര്യത്തിൽ ഉടനെ സേവനം പുനഃസ്ഥാപിക്കാൻ ഇടയില്ല. ഇതോടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് അവസാന നിമിഷത്തിൽ ബദൽ ക്രമീകരണങ്ങൾക്കായി നെട്ടോട്ടമോടുന്നത്

ഇന്ധന കമ്പനികള്‍ക്കു നല്‍കേണ്ട കുടിശ്ശിക വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിത്.

ഗോ ഫസ്റ്റിന്റെ പകുതിയിലേറെ വിമാന സര്‍വീസുകളും പ്രതിസന്ധിയിലായതോടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് കമ്പനി നേരിടുന്നത്. എയര്‍ലൈന്‍സിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്തി പ്രതിന്ധി പരിഹരിക്കാനാണ് വാഡിയ ഗ്രൂപ്പിന്റെ ഉടസ്ഥതയിലുള്ള ഗോ ഫസ്റ്റിന്റെ ശ്രമം.

കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയതായി ഗോ ഫസ്റ്റ് വ്യക്തമാക്കിയിരുന്നു. ജെറ്റ് എന്‍ജിനുകളുടെ വിതരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കിയിരുന്നു. നേരത്തെ ഗോ എയര്‍ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റ് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഒമ്പത് ശതമാനം ഓഹരിയുടമകളാണ്

LEAVE A REPLY

Please enter your comment!
Please enter your name here