ഗുജറാത്തിൽ ട്രെയിനിൽ നിന്ന് വീണു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്കയച്ചു

0

മുംബൈ : ഗുജറാത്തിലെ ബറുച്ച് റെയിൽവേ സ്റ്റേഷന് സമീപം അപകടത്തിൽ പെട്ടു മരണപ്പെട്ട തിരൂർ ഇരിങ്ങാവൂർ സ്വദേശി പാലക്കൽ അബൂസാകിർ എന്ന യുവാവിന്റെ മൃതദേഹം ഇന്ന് വിമാന മാർഗം നാട്ടിലേക്കയച്ചു.

ഏപ്രിൽ 30നായിരുന്നു അപകടം സംഭവിച്ചത്. മരണ വിവരം നാട്ടിൽ നിന്ന് ബന്ധുക്കളാണ് മുംബൈ ജമാഅത്തിൽ വിളിച്ചറിയിക്കുന്നത്. ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതാകമെന്നാണ് പ്രാഥമിക വിവരം. ജമാഅത്ത് പ്രസിഡണ്ടും, ജനറൽ സെക്രട്ടറിയും ഉടനെ തന്നെ ബന്ധുക്കളുമായും ഗുജറാത്ത് ബറൂജ് പോലീസ് സ്റ്റേഷനുമായും ബന്ധപ്പെട്ടു. മൃതദേഹം തിരിച്ചറിയുന്നതിനായി സഹോദരൻ മുഹമ്മദ്‌ ഷഫീഖ് കഴിഞ്ഞ ദിവസം നാട്ടിൽ നിന്നെത്തിയിരുന്നു.

ജമാഅത്തു പ്രവർത്തകരായ മരക്കാർ, സവാദ്, എന്നിവരെ തുടർ നടപടികൾ പൂർത്തിയാക്കുന്നതിനായി ബറുജിലെക്കയച്ചിരുന്നുവെന്ന് ജമാഅത്ത് പ്രസിഡന്റ്‌ V A കാദർ ഹാജി പറഞ്ഞു. സഹോദരൻ മുഹമ്മദ്‌ ഷഫീഖ് കഴിഞ്ഞ ദിവസം നാട്ടിൽ നിന്നെത്തി മൃതദേഹം തിരിച്ചറിഞ്ഞ ശേഷമാണ് ആംബുലൻസ് മാർഗം മുംബൈയിലെത്തിച്ച് വിമാനമാർഗ്ഗം നാട്ടിലേക്ക് അയച്ചത്.

ജമാഅത്തു പ്രസിഡന്റ് വി എ കാദർ ഹാജി, ഉപ മുഖ്യ രക്ഷാധികാരി ഹംസ ഘാട്കോപ്പർ സഹോദരൻ ഷഫീഖ് എന്നിവരാണ് മുംബൈയിലെ മാഹിം ഖബർ സ്ഥാനിൽ മയ്യിത്ത് പരിപാലനത്തിനു നേതൃത്വം നൽകിയത്

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഭൗതികശരീരം ജന്മനാട്ടിലേക്ക് കൊണ്ടുപോകാനുള്ള ആംബുലൻസ് സൗകര്യം നോർക്കയുമായി ബന്ധപ്പെട്ടാണ് പൂർത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here