അകാലത്തിൽ വിട പറഞ്ഞ മുംബൈയുടെ പ്രിയ ഗായിക ദേവിക അഴകേശന്റെ ഓർമ്മയ്ക്കായി മുംബൈ മലയാളി ഒഫീഷ്യൽ കൂട്ടായ്മയും സപ്തസ്വര മുംബൈയും സംയുക്തമായി സംഘടിപ്പിക്കുന്ന ഭാവഗീതങ്ങൾ എന്ന സംഗീത പരിപാടി മെയ് 5 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് അരങ്ങേറും.
ഇന്ത്യൻ ക്ലാസ്സിക്കൽ സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും ഒരു പോലെ പ്രാവീണ്യം നേടിയ യുവ ഗായികയായിരുന്നു ദേവിക.അഴകേശൻ. ആംചി മുംബൈ ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോ വിജയിയായ ദേവിക സംഗീത വിഭാഗത്തിൽ ജപ്പാനിൽ ഗാറ്റ്‌സ്‌ബൈ ക്രിയേറ്റീവ് പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയാണ് ദേവിക പാതി വഴിയിൽ പറന്നകന്നത്
മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ അവതരിപ്പിക്കുന്ന സംഗീത സായാഹ്നത്തിൽ മുംബൈയിലെ യുവ പ്രതിഭകൾ അരങ്ങിലും അണിയറയിലുമായി അണി നിരക്കും. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ പ്രേംകുമാർ സംഗീത പരിപാടി നയിക്കും.
പ്രവേശനം സൗജന്യം
ALSO READ ഗോൾഡൻ വോയ്‌സ് ഗായിക ദേവികാ അഴകേശന് ജപ്പാനിൽ അംഗീകാരം
വിങ്ങുന്ന ഓർമ്മയായി പ്രിയ ഗായിക
ദേവികയുടെ ‘ഒടിയൻ പാട്ടി’നെ അഭിനന്ദിച്ചു സംഗീത സംവിധായകൻ എം ജയചന്ദ്രനും ഗായകൻ സുധീപ് കുമാറും
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി