കരുതലിന്റെ കരസ്പർശം; പത്ത് വർഷത്തിന് ശേഷം പല്ലവി വീട്ടിൽ തിരിച്ചെത്തി !!

0

പല്ലവിയെ സീൽ ആശ്രമത്തിലേക്ക് എത്തിക്കുന്നത് ഖണ്ഡേശ്വർ പോലീസും സാമൂഹിക പ്രവർത്തകരായ പിങ്കു റാത്തോഡും രൂപേഷ് കദവും ചേർന്നാണ്. വളരെ ശോചനീയമായ അവസ്ഥയിലായിരുന്ന പല്ലവിയുടെ . കഴുത്തു മുതൽ വയറു വരെ പൂർണമായും പൊള്ളലേറ്റ നിലയിലായിരുന്നു. അവശ നിലയിൽ ആശ്രമത്തിലെത്തിയ പല്ലവിയുടെ ശരീരം പുഴുവരിച്ച് വൃത്തിഹീനമായ അവസ്ഥയിലായിരുന്നുവെന്ന് പാസ്റ്റർ ഫിലിപ്പ് പറയുന്നു. ശരീരം വൃത്തിയാക്കി മുറിവുകളിൽ മരുന്ന് പുരട്ടി ആരോഗ്യനില വീണ്ടെടുത്തതോടെയാണ് മാനസികരോഗ ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്

പല്ലവി വീട് വിട്ട് പോന്നിട്ട് ഏകദേശം പത്ത് വർഷത്തോളമായി. ചെറുപ്പത്തിൽ നടത്തിയ ഒരു ഓപ്പറേഷനായിരുന്നു പല്ലവിയെ വിഷാദരോഗത്തിലേക്ക് തള്ളിയിട്ടത്. പിന്നീടാണ് സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടായത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ പഠനവും ഉപേക്ഷിച്ചതോടെ ഒറ്റപ്പെടൽ പൂർണമായി .

Happy reunion – Pallavi with Pastor Philip & family members

2009ൽ നൈരാശ്യം മൂലം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.പിന്നീട് 2014 ലാണ് കാണാതാകുന്നത്. പോലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല.

അങ്ങിനെയാണ് യാദൃശ്ചികമായി പൻവേലിൽ പല്ലവിയെ കണ്ടെത്തുന്നത്. സീൽ ആശ്രമത്തിലെത്തിയ പല്ലവിയെ പാസ്റ്ററും സംഘവും ചേർന്നാണ് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. നിരന്തരമായ ചോദ്യം ചെയ്യലിലാണ് കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ പല്ലവി പാസ്റ്ററുമായി പങ്ക് വച്ചത്. അങ്ങിനെയാണ് സീൽ ആശ്രമത്തിലെ ജീവനക്കാർ ചേർന്ന് പല്ലവിയുടെ വീട്ടിലെത്തി ബന്ധുക്കളോട് കാര്യങ്ങൾ ബോധിപ്പിച്ചത്.

തുടർന്ന് സഹോദരി അശ്വിനി, ശൈലേഷ് മഹാദിക് , കിരൺ പരശുറാം സാൽവി എന്നിവരും അമ്മയുടെ സഹോദരി വിദ്യാ വിജയ സാൽവിയും ചേർന്നാണ് സീൽ ആശ്രമത്തിലെത്തി പല്ലവിയെ കൂടെ ചേർക്കുന്നത്. ഒരു ദശാബ്ദക്കാലത്തോളം പിരിഞ്ഞു നിന്ന കൂടപ്പിറപ്പിനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് കുടുംബം

1999-ൽ സ്ഥാപിതമായ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷനാണ് സീൽ ആശ്രമം. ജീവിതം കൈവിട്ടു പോയവരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുമായ നിരവധി നിരാലംഭരുടെ ആശ്രയ കേന്ദ്രമാണ് ഈ മലയാളി സ്ഥാപനം. ഭക്ഷണം, പാർപ്പിടം, വസ്ത്രം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നിവ നൽകുന്നതോടൊപ്പം ബന്ധുക്കളെ കണ്ടെത്തി ജന്മനാടുകളിലേക്ക് മടക്കി അയക്കാനും സീൽ ആശ്രമം വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്. ഇതിനകം അഞ്ഞൂറിലേറെ അന്തേവാസികൾക്കാണ് സ്വന്തം വീടുകളിലേക്ക് മടങ്ങി പോകാൻ ഭാഗ്യം ലഭിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here