വിദ്യാഭ്യാസ, സാമൂഹിക സേവന മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചുള്ള ‘ആദർശ് ഡോംബിവ്‌ലിക്കർ’പുരസ്കാരത്തിന് മലയാളി സാമൂഹിക പ്രവർത്തകൻ അർഹനായി.
ഡോംബിവ്‌ലി കേരളീയ സമാജം ചെയർമാൻ വർഗീസ് ഡാനിയലാണ് ഈ വർഷം ഈ പുരസ്‌ക്കാരത്തിന് അർഹനായ ഏക മലയാളി.
ഡോംബിവ്‌ലിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പൊതുമാരാമത്തു മന്ത്രി രവീന്ദ്രചവാൻ പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങിൽ കലാ, സാംസ്കാരിക, സാമൂഹിക രംഗത്ത് പ്രാഗല്‌ഭ്യം തെളിയിച്ച പ്രമുഖ വ്യക്തികളെ ആദരിച്ചു.
പ്രമുഖ സിനിമ, സീരിയൽ നടൻ ശിവാജി സത്തം ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ‘ഡോംബിവ്‌ലിക്കർ -ഏക് സാംസ്‌കൃതിക് പരിവാർ’ എന്ന മാസികയാണ് പരിപാടി സംഘടിപ്പിച്ചത്.
അവാർഡിന് അർഹനായ സമാജം ചെയർമാൻ വർഗീസ് ഡാനിയലിനെയും അക്കാദമിക് എക്സലൻസ് അവാർഡിനായി തിരഞ്ഞെടുത്ത മോഡൽ കോളേജ് അധ്യാപകരായ സന്തോഷ് നാടാർ,ആകാൻഷാ മങ്കേഷ് എന്നിവരെയും ഡോംബിവ്‌ലി കേരളീയ സമാജം ആദരിച്ചു. മെയ് ഒന്നിന് കമ്പൽപാട മോഡൽ കോളേജിൽ വച്ച് നടന്ന ചടങ്ങിൽ സമാജം ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി