കാരുണ്യത്തിൻ്റെ സാന്ത്വന സ്പർശം കൊണ്ട് തൻ്റെ അറുപതാം ജന്മദിനത്തെ അവിസ്മരണീയമാക്കുകയാണ് ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജത്തിന്റെ ചെയർമാനും സാമൂഹിക പ്രവർത്തകനുമായ വർഗ്ഗീസ് ഡാനിയൽ.
സൗഹൃദ ബന്ധങ്ങൾ ക്കുള്ള ചെറിയ വിരുന്നൊരുക്കലുകളിൽ മാത്രം ഒതുങ്ങി പോകാറുള്ള ഷഷ്ഠിപൂർത്തി ആഘോഷ ങ്ങളിൽ നിന്നും വ്യത്യസ്തമായി കാരുണ്യത്തിൻ്റെ സഹായ ഹസ്തം നീട്ടി സ്വന്തം ജന്മ നാളിനെ നന്മ കൊണ്ട് സാർത്ഥ കമാക്കിയിരിക്കുകയാണ് അദ്ദേഹം. ഡോമ്പിവില്ലി കേരളീയ സമാജത്ത്തിൻ്റേ കീഴിലുള്ള മോഡൽ ഇംഗ്ലീഷ് സ്കൂളിൽ പഠിക്കുന്ന നിർധനരായ 13 വിദ്യാർഥികളുടെ ആറുമാസത്തെ ഫീസ് സൗജന്യമായി നൽകി കൊണ്ടാണ് തൻ്റെ അറുപതാം ജന്മ ദിനത്തെ അദ്ദേഹം ‘ ആഘോഷ ‘ മാക്കി വരവേറ്റത്. ഒന്നര ലക്ഷത്തിലധികം രൂപ ഇതിനായി അദ്ദേഹം നൽകി. കഴിഞ്ഞ ദിവസം ഹാജി മലംഗിന് സമീപമുള്ള ‘ ആശ്രയ – വൃദ്ധ സദന ത്തിലെ അന്തേവാസികൾക്ക് അവർക്കേറ്റവും ഇഷ്ട്ടപ്പെട്ട ഭക്ഷണം നൽകിയാണ് തൻ്റെ പിറന്നാൾ ആഘോഷം അദ്ദേഹം തുടർന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി ലഭിച്ച രുചി കൊണ്ട് സംതൃപ്തമായ വൃദ്ധ മുഖങ്ങൾ നൽകിയ ആശംസകൾ ഹൃദയത്തിൽ ചേർത്ത് കൊണ്ടാണ് സുഹൃത്തക്കളോടൊപ്പം അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും അതിലുപരി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ‘കേരളീയ സമാജം ഡോംബിവില്ലി ‘ ചെയർമാനുമായ വർഗ്ഗീസ് ഡാനിയൽ സ്നേഹത്തിൻ്റെയും അനുകമ്പയുടെയും വേറിട്ട പാത സ്വീകരിച്ചുകൊണ്ട് തൻ്റെ ജന്മ ദിനത്തെ വ്യത്യസ്തമാക്കി മാതൃകയാവുകയാണ്. തൻ്റെ പ്രവൃത്തി മറ്റുള്ളവർക്ക് പ്രചോദനമായി തീർന്നാൽ അതിൻ്റെ ഗുണം ലഭിക്കുക പാവപ്പെട്ട സമൂഹത്തിന് ആയിരിക്കുമെന്ന് വർഗ്ഗീസ് ഡാനിയൽ പറയുന്നു. അത് തന്നെയാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.