ബിജെപി സർക്കാറിന്റെ ദുർഭരണത്തിൽ സഹികെട്ട കര്‍ണാടക ജനത ഇപ്പോൾ ആഗ്രഹിക്കുന്നത് ഒരു ഭരണമാറ്റമാണ് എന്ന് എംപിസിസി ജനറൽ സെക്രട്ടറി ജോജോ തോമസ് . ഒരു മതേതര സർക്കാർ കര്‍ണാടകയിൽ വരുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടു തന്നെ മികച്ച ഭൂരിപക്ഷം നേടി കോൺഗ്രസ്സ് ഇത്തവണ കര്‍ണാടകയിൽ അധികാരത്തിൽ വരുമെന്നും ജോജോ തോമസ് കൂട്ടിച്ചേർത്തു .
കൃത്യമായ രാഷ്‌ട്രീയ നിരീക്ഷണവും രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചള്ള വ്യക്തമായ ധാരണയും ഉള്ളവരാണ് കര്‍ണാടകയിൽ സ്ഥിരതാമസക്കാരായ ദക്ഷിണേന്ത്യൻ ജനത ഉൾപ്പെടുന്ന സമൂഹം. കഴിഞ്ഞ ദിവസങ്ങളിലെ പ്രചരണങ്ങളിലൂടെ ആരുടെ ഭരണമാണ് അവർ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും ജോജോ പറഞ്ഞു. വോട്ടുകൾ ഭിന്നിപ്പിക്കാനായെത്തിയ പാർട്ടികളുടെ പരോക്ഷമായ സഹകരണത്തിലൂടെ അധികാരത്തിൽ വരാമെന്നുള്ള ബിജെപിയുടെ മോഹം ഇത്തവണ നടക്കില്ല. ബിജെപിയുടെ പണാധിപത്യത്തിനെതിരെ ജനാധിപത്യത്തിനു വേണ്ടിയുള്ള കോൺഗ്രസ്സിന്റെ പോരാട്ടമാണ് കര്‍ണാടകയിൽ നടക്കുന്നതെന്നും ജോജോ തോമസ് വ്യക്തമാക്കി .കര്‍ണാടകയിൽ സാധാരണക്കാരായ വോട്ടർമാരുമായി നേരിൽ സംവദിക്കാൻ കഴിഞ്ഞത് പ്രചരണത്തിൽ ഗുണം ചെയ്തതായി അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, കെ പി സി.സി പ്രസിഡൻറ്റ് കെ. സുധാകരൻ എം പി മുൻ കേന്ദ്ര മന്ത്രി എം എച്ച് മുനിയപ്പ മുൻ കർണാടക ആഭ്യന്തരമന്ത്രിയും വി.ടി എം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി രാമലിംഗ റെഡ്ഡി, ബംഗ്ലൂർ സൗത്ത് സ്ഥാനാർത്ഥി ആർ കെ രമേശ്, രമ്യാ ഹരിദാസ് എംപി, മുൻ എം പി യും മുതിർന്ന നേതാവുമായസഞ്ജയ് നിരുപം എന്നിവരുമായി കൂടി ചേർന്നുകൊണ്ടാണ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തതും വിലയിരുത്താനായതുമെന്ന് ജോജോ പറഞ്ഞു.
കർണാടകത്തിലെ കോൺഗ്രസ് സംസ്ഥാന നേതാക്കളായ ബോബി ഓണാട്ട്, അഡ്വ.ജോബി, അലസ് എന്നിവരുമായി ചേർന്ന് മലായാളികളുടെയും , കൃസ്ത്യൻ വോട്ടർമാരെ കേന്ദ്രികരിച്ച് യോഗങ്ങൾ ക്രമീകരിക്കുകയും പ്രചരണ പരിപാടികൾ നടത്തുന്നതായും അദ്ദേഹം സൂചിപ്പിച്ചു.