ദേവിക അഴകേശന്റെ സ്മരണയിൽ “ഓർമ്മപ്പൂക്കൾ” നടന്നു

0

മുംബൈ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ ദേവിക അഴകേശന്റെ സ്മരണരാർത്ഥം മുംബൈ മലയാളി ഒഫീഷ്യൽ കൂട്ടായ്മയും സപ്തസ്വര മുംബൈയും കൈകോർത്ത്  സംഘടിപ്പിച്ച ഓർമ്മപ്പൂക്കൾ വെള്ളിയാഴ്ച മാട്ടുങ്ക മൈസൂർ അസോസിയേഷൻ ഹാളിൽ നടന്നു.

രാജേഷ് മുംബൈ സ്വാഗതം പറഞ്ഞു. അഡ്വ. പ്രേമ മേനോൻ, ഹരികുമാർ മേനോൻ, സുരേഷ് കുമാർ മധുസൂതൻ, മധു നമ്പ്യാർ, ഹരുൺ ഹനീഫ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. ദേവിക അഴകേശന്റെ സംഗീത യാത്രയെക്കുറിച്ച് അഡ്വ. പ്രേമ മേനോൻ, ഹരുൺ ഹനീഫ് എന്നിവർ സ്മരിച്ചു. ചടങ്ങിനോടനുമാബന്ധിച്ച് അവതരിപ്പിച്ച സപ്തസ്വര മുംബൈയുടെ “ഭാവഗീതങ്ങൾ” എന്ന പ്രത്യേക സംഗീത വിരുന്ന് കാണികൾക്ക് ഒരു പുത്തൻ അനുഭവമായിരുന്നു.

പയ്യമ്പ്ര ജയകുമാർ, നാണപ്പൻ മഞ്ഞപ്ര, ചേപ്പാട് സോമനാഥൻ, മധു നമ്പ്യാർ, കേ.എം. ഭാസ്കരൻ, അഗസ്റ്റിൻ പുത്തൂർ, എസ് ഹരിലാൽ, പ്രേംകുമാർ എന്നിവർ രചിച്ച ഭാവരസം നിറഞ്ഞ വരികൾക്ക് പ്രേംകുമാർ മുംബൈ ഭാവസാന്ദ്രമായ മെലഡി സംഗീതം നൽകി ഓർക്കസ്ട്രേഷൻ ചെയ്തു മുംബൈയിലെ പുതുതലമുറയിലെ സംഗീത വിദ്യാർത്ഥികൾ (സപ്തസ്വര സംഗീത ക്ലാസ്സ്‌) ലൈവായി ഓർക്കേസ്ട്രാ വായിച്ചു പാടി. ശ്രീലക്ഷ്മി, അദിതി, സായ്ജിത്, കൃഷ്ണ, അനിരുദ്ധ്, സിദ്ധാർഥ്, പ്രജിത്, പ്രേംകുമാർ എന്നീ സംഗീതജ്ഞർ ചേർന്നാണ് “ഭാവഗീതങ്ങൾ” അവതരിപ്പിച്ചത്.

ചടങ്ങിൽ സംഗീതത്തിനു വേണ്ടി ജീവിതം അർപ്പിച്ച മുംബൈയിലെ പ്രിയഗായകൻ പ്രേംകുമാർ മുംബൈയെ സി.പി.  കൃഷ്ണകുമാർ ആദരിച്ചു. വിജയകുമാർ നായർ, അനുഷ്ക മേനോൻ എന്നിവർ വേദി നിയന്ത്രിച്ചു. മാളവിക അഴകേശൻ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here