മുംബൈയിലെ പ്രമുഖ മലയാളി വ്യവസായി അന്തരിച്ചു

0

മുംബൈയിലെ ഇൻഡസ്ട്രിയൽ നിർമ്മാണ രംഗത്തെ പ്രമുഖ സ്ഥാപനമായ Ray എഞ്ചിനീയറിംഗ് ഗ്രൂപ്പിന്റെ ചെയർമാൻ എം ടി കൊച്ചുകുഞ്ഞു വിട പറഞ്ഞു. 83 വയസ്സായിരുന്നു.

നിരണം സ്വദേശി. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.

പതിനൊന്നാം തീയതി ഓഫീസിൽ പൊതു ദർശനം 12ന് വൈകീട്ട് ജന്മനാട്ടിൽ അന്ത്യവിശ്രമം.

നൂതന  സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ലഭ്യമായ ഏറ്റവും മികച്ച സമ്പ്രദായങ്ങളും   വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള തൊഴിലാളികളുമായി Ray ഗ്രൂപ്പിനെ ഈ മേഖലയിലെ പ്രമുഖ സ്ഥാപനമായി ഉയർത്തുന്നതിൽ കൊച്ചുകുഞ്ഞു വഹിച്ച പങ്ക് ശ്ലാഘനീയമാണ്.

അഞ്ചു പതിറ്റാണ്ടിലേറെ മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ഥാപനം  പതിനായിരക്കണക്കിന് മലയാളികൾക്കാണ് ജീവിതം കെട്ടിപ്പടുക്കാൻ നിമിത്തമായിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here