തുടർച്ചയായ 19 -ാം വർഷവും നൂറു മേനി വിജയവുമായി ഹോളി ഏഞ്ചൽസ്

0

മുംബൈയിലെ മലയാളി വിദ്യാഭാസ സ്ഥാപനങ്ങളിൽ പ്രമുഖ നിരയിലുള്ള ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്കൂളിന് ഇത് തുടർച്ചയായ പത്തൊമ്പതാം വർഷമാണ് CBSE പത്താം ക്ലാസ് പരീക്ഷയിൽ നൂറു മേനിയുടെ വിജയത്തിളക്കം.

97.6 % മാർക്ക് നേടിയ ഭാവിഷ് നായക്ക് ഓജസ് പുരോ എന്നീ വിദ്യാർഥികൾ സ്കൂളിൽ പ്രഥമ സ്ഥാനത്തെത്തിയപ്പോൾ 97% മാർക്ക് നേടി കുനാൽ ഫിരാകെ തൊട്ടു പുറകിലെത്തി. മൊത്തം 143 വിദ്യാർത്ഥികളിൽ 23 പേരാണ് 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയത്. കുട്ടികളുടെ കഠിനാദ്ധ്വാനവും അധ്യാപകരുടെ അർപ്പണ ബോധവും തുടർച്ചയായി മികച്ച വിജയം കൈവരിക്കാൻ സഹായിച്ച ഘടകമെന്ന് ഡയറക്ടർ ഡോ.ഉമ്മൻ ഡേവിഡ് പറഞ്ഞു.

KDMC Municipal Commissioner Dr Bhausaheb Dangade felicitated Holi Angels Principal Bijoy Omman and Dr Oomman David alongwith student Diksha Suvarna being the topper of Maharashtra in 2022 CBSE

ഹോളി ഏഞ്ചൽസ് സ്കൂളിൽ, CBSE പത്താം ക്ലാസ് പരീക്ഷയിൽ 2023-ലെ ഫലം പുറത്ത് വരുമ്പോൾ നൂറു ശതമാനം വിജയമാണ് വിദ്യാലയം ഈ വർഷവും ഉറപ്പാക്കിയത്. യുവമനസ്സുകളെ വാർത്തെടുക്കുന്നതിനുള്ള വിസ്മയകരമായ യാത്രയാണിതെന്നാണ് പ്രിൻസിപ്പാൾ ബിജോയ് ഉമ്മൻ വിജയികൾക്ക് അഭിനന്ദനം നേർന്ന് കൊണ്ട് തന്റെ ഫേസ്ബുക്കിൽ പങ്ക് വച്ചത്.

ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജും തുടർച്ചയായി നൂറു ശതമാനം വിജയം നേടിയാണ് വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം നില നിർത്തി ട്രിനിറ്റി എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാലയം മാതൃകയാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here