മഹാരാഷ്ട്രയിൽ രണ്ടു സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചത് ‘കേരള സ്റ്റോറി’

0

മഹാരാഷ്‌ട്രയിലെ അകോലയിൽ രണ്ടു സമുദായത്തിൽപെട്ടവർ തമ്മിലുണ്ടായ സംഘർഷത്തിന് പുറകിൽ കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റാണെന്ന് റിപ്പോർട്ട് . സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പോലീസുകാർ ഉൾപ്പെടെ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് സംസ്ഥാനമൊട്ടാകെ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കയാണ്

അകോലയിലെ ഹരിഹർപേത്തിലാണ് കഴിഞ്ഞ ദിവസം രണ്ടു സമുദായ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്

കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട പ്രകോപനപരമായ ഇൻസ്റ്റാഗ്രാം പോസ്റ്റിനെ ചൊല്ലി രണ്ടു സമുദായങ്ങൾ തമ്മിൽ നടന്ന വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.

സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പോലീസുകാർ ഉൾപ്പെടെ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് സംസ്ഥാനമൊട്ടാകെ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കയാണ്

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ 36 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും ഉത്തരവിട്ടു.

വിവാദ സിനിമയായ കേരള സ്റ്റോറി മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന വാദം നിലനിൽക്കുമ്പോഴാണ് മഹാരാഷ്ട്രയിൽ സിനിമയുമായി ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം പോസ്റ്റ് സംഘർഷത്തിലേക്ക് നയിച്ചത്.

പോലീസിന്റെ സാന്നിധ്യത്തിൽ ഒരു ദേവാലയം കത്തിച്ചു. നിരവധി വാഹങ്ങൾ കത്തിച്ചു. ഒരു ഓട്ടോറിക്ഷയിൽ മറ്റൊരു സമുദായത്തിന്റെ മതചിഹ്നങ്ങൾ ഒട്ടിച്ചതിന്റെ പേരിലാണ് ഒരാൾ കൊല്ലപ്പെട്ടത്,

ഇതുവരെ 30 ഓളം പേരെ അറസ്റ്റ് ചെയ്തതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഓഫീസ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here