നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

0

നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ നാസിക് റോഡിലുള്ള ഐ.എസ്പി.ജിംഖാന ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.

വാശിയേറിയ മത്സരം കാണാൻ ചുട്ടുപൊള്ളുന്ന വെയിലിനെ പോലും വകവെക്കാതെ കായിക പ്രേമികൾ എത്തിയത് കളിക്കാരുടെ ആവേശം ഇരട്ടിപ്പിച്ചു.

മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നാസിക് കിംഗ്സിന് ശ്രീലത രാധാകൃഷ്ണൻ മെമ്മോറിയൽ ട്രോഫിയും, രണ്ടാം സ്ഥാനത്തെത്തിയ കേരള വാരിയേഴ്സിന് വിജയലക്ഷ്മി ജി. പിള്ള മെമ്മോറിയൽ ട്രോഫിയും സമ്മാനിച്ചു.

പരിപാടിയിൽ യൂത്ത് വിംഗ് ഭാരവാഹികളായ അജിൽ അലക്സാണ്ടർ, ശ്രീരാജ് നായർ, പ്രവീൺ പ്രഭാകരൻ എന്നിവരും, എൻ.എം.സി.എ. പ്രസിഡന്റ്, വർക്കിംഗ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങി എല്ലാ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here