ശ്രീനാരായണമന്ദിര സമിതിയുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

0

വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സാമൂഹികസമത്വം തുടങ്ങിയുള്ള ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട്‌ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന മുംബൈയിലെ ശ്രീനാരായണമന്ദിര സമിതിയുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

ഒരു സാമൂഹിക പരിഷ്കർത്താവും ചിന്തകനുമായ ശ്രീനാരായണ ഗുരു ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന തത്വത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു. ഈ തത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, ദരിദ്രരെയും അവശതയനുഭവിക്കുന്നവരെയും ചേർത്ത് പിടിക്കുവാൻ മന്ദിര സമിതി പോലുള്ള സംഘടനകൾക്ക് കഴിയുമെന്നും നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.

സമിതിയുടെ 59-ാമത് വാർഷികാഘോഷത്തിനു ആശംസകൾ നേർന്നുകൊണ്ട് അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനവും പ്രചരിപ്പിക്കുന്നതിനോടൊപ്പം സമത്വത്തിന്റെയും സാമൂഹിക പരിഷ്കരണത്തിന്റെയും സന്ദേശവാഹകരാവാൻ കൂടി സമിതി പ്രവർത്തകർ ശ്രമിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here